സബാഷ് ദിമിത്രിയോസ് ഡയമന്റകോസ്; ചരിത്രത്തിലാദ്യമായി ബ്ലാസ്റ്റേഴ്സ് താരത്തിന് ഗോള്ഡന് ബൂട്ട്

സീസണില് 13 ഗോളുകളുമായാണ് ഗ്രീക്ക് സ്ട്രൈക്കര് ഗോള്ഡന് ബൂട്ട് സ്വന്തമാക്കിയത്

dot image

കൊല്ക്കത്ത: ഇന്ത്യന് സൂപ്പര് ലീഗിന്റെ ചരിത്രത്തിലാദ്യമായി കേരള ബ്ലാസ്റ്റേഴ്സ് താരം ഗോള്ഡന് ബൂട്ട് ജേതാവായി. ബ്ലാസ്റ്റേഴ്സിന്റെ സ്റ്റാര് സ്ട്രൈക്കര് ദിമിത്രിയോസ് ഡയമന്റകോസ് ആണ് ഐഎസ്എല് പത്താം സീസണിലെ ഗോള്വേട്ടക്കാരില് ഒന്നാമനായത്. സീസണില് 13 ഗോളുകളുമായാണ് ഗ്രീക്ക് സ്ട്രൈക്കര് ഗോള്ഡന് ബൂട്ട് സ്വന്തമാക്കിയത്.

ഐഎസ്എല് സീസണിലെ ഗോള്വേട്ടക്കാരില് ഒഡീഷ എഫ്സി താരം റോയ് കൃഷ്ണയ്ക്കൊപ്പമായിരുന്നു ദിമിത്രിയോസ്. എന്നാല് കുറച്ചുമത്സരങ്ങളില് നിന്ന് കൂടുതല് ഗോളുകള് നേടിയതാണ് ദിമിക്ക് തുണയായത്.

25 മത്സരങ്ങളില് നിന്നാണ് റോയ് കൃഷ്ണ 13 ഗോള് നേടിയത്. എന്നാല് ദിമി വെറും 17 മത്സരങ്ങളില് നിന്നാണ് 13 ഗോളുകള് അടിച്ചുകൂട്ടിയത്. 22 മത്സരങ്ങളില് നിന്ന് 10 ഗോളുകളടിച്ച ജേസണ് കമ്മിങ്സാണ് മൂന്നാമത്.

dot image
To advertise here,contact us
dot image