ബാഴ്സയ്ക്ക് ഗോൾ നിഷേധം; ജി എൽ ടി അനിവാര്യമോ?

ബാഴ്സ മാനേജർ സാവി ഹെർണാണ്ടസ് ലാ ലീഗ അധികൃതരെ വിമർശിച്ച് രംഗത്തെത്തി.

dot image

മാഡ്രിഡ്: സ്പാനിഷ് ഫുട്ബോൾ ലീഗിൽ മറ്റൊരു എൽ ക്ലാസിക്കോ മത്സരം കൂടെ പൂർത്തിയായി. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് റയൽ മാഡ്രിഡ് ബാഴ്സലോണയെ പരാജയപ്പെടുത്തി. മത്സരത്തിൽ ബാഴ്സയുടെ നിർണായകമായൊരു ശ്രമം ഗോളായില്ല. 27-ാം മിനിറ്റിൽ ലാമിൻ യമാലിന്റെ ഷോട്ട് റയൽ ഗോൾ കീപ്പർ ആൻഡ്രി ലുനിൻ തടഞ്ഞിട്ടു.

പന്ത് തടയുമ്പോൾ ലുനിൻ ഗോൾ പോസിറ്റിന് അകത്തായിരുന്നു. മിനിറ്റുകളോളം നടത്തിയ പരിശോധനയിൽ പന്ത് പൂർണമായും ഗോൾ ലൈൻ ക്രോസ് ചെയ്തിട്ടില്ലെന്ന് കണ്ടു. ഇതോടെ ബാഴ്സയ്ക്ക് ഗോൾ നിഷേധിക്കപ്പെട്ടു. പിന്നാലെ ബാഴ്സ മാനേജർ സാവി ഹെർണാണ്ടസ് ലാ ലീഗ അധികൃതരെ വിമർശിച്ച് രംഗത്തെത്തി.

ഡൽഹിയിൽ ഒരു നക്ഷത്രം ഉദിച്ചു; ക്രിക്കറ്റ് ലോകത്ത് സിക്സുകൾ പറക്കുന്നു

മത്സരത്തിൽ ബാഴ്സ നന്നായി കളിച്ചു. ഒരുപക്ഷേ വിജയിക്കേണ്ട ടീം ബാഴ്സയായിരുന്നു. എന്നാൽ യൂറോപ്പിലെ ഏറ്റവും മികച്ച ഫുട്ബോൾ ടൂർണമെന്റിന് മികച്ച സാങ്കേതിക വിദ്യയില്ലെന്നത് നാണക്കേടാണ്. ലാമിൻ യമാലിന് ഗോൾ നിഷേധിക്കപ്പെട്ടു. ഒരുപക്ഷേ ഗോൾ ലൈൻ സാങ്കേതിക വിദ്യ ഉണ്ടായിരുന്നുവെങ്കിൽ ലാമിൻ സ്കോർ ചെയ്തേനെയെന്ന് സാവി പ്രതികരിച്ചു.

കോഹ്ലിക്ക് പിന്നാലെ ഗംഭീറും; അമ്പയർ സംഘവുമായി തർക്കം

ഫുട്ബോളിൽ പന്ത് ഗോൾവര കടന്നാൽ അത് ഗോളെന്ന് അറിയിക്കുന്ന സാങ്കേതിക വിദ്യയാണ് ഗോൾ ലൈൻ ടെക്നോളജി അഥവാ ജി എൽ ടി. യൂറോപ്പിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ബുന്ദസ്ലിഗ, സീരി എ, ലീഗ് 1 തുടങ്ങിയ ടൂർണമെന്റുകളിൽ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്.

dot image
To advertise here,contact us
dot image