അവിശ്വസനീയം ഈ പോരാട്ടം; എഫ് എ കപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫൈനലിൽ

121-ാം മിനിറ്റിൽ കവൻട്രി സിറ്റി വലചലിപ്പിച്ചെങ്കിലും ഓഫ്സൈഡിൽ കുരുങ്ങി.

dot image

വെംബ്ലി: ഇംഗ്ലീഷ് എഫ് എ കപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫൈനലിൽ. ആവേശകരമായ പോരാട്ടത്തിനൊടുവിൽ പെനാൽറ്റ് ഷൂട്ടൗട്ടിലാണ് റെഡ് ഡെവിൾസിന്റെ വിജയം. ഒരു ഘട്ടത്തിൽ അനായാസം മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയത്തിലേക്കെന്ന് തോന്നി. 70 മിനിറ്റ് വരെ റെഡ് ഡെവിൾസ് എതിരില്ലാത്ത മൂന്ന് ഗോളിന് മുന്നിലായിരുന്നു. എന്നാൽ മൂന്ന് ഗോളുകളും തിരിച്ചടിച്ച് കവൻട്രി സിറ്റി തിരിച്ചുവന്നു.

മത്സരത്തിന്റെ ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആധിപത്യമായിരുന്നു കണ്ടത്. കവൻട്രി സിറ്റിക്ക് വളരെ കുറച്ച് അവസരങ്ങളാണ് ആദ്യ പകുതിയിൽ ലഭിച്ചത്. സ്കോട്ട് മക്ടോമിനയുടെയും ഹാരി മഗ്വെയറുടെയും ഗോളുകൾ ആദ്യ പകുതിയിൽ യുണൈറ്റഡിന് വ്യക്തമായ മേധാവിത്തം നേടിത്തന്നു. പക്ഷേ കഥ മാറിയത് രണ്ടാം പകുതിയിലാണ്.

58-ാം മിനിറ്റിലെ ബ്രൂണോ ഫെർണാണ്ടസിന്റെ ഗോൾ മാഞ്ചസ്റ്റർ യുണൈറ്റഡിനെ 3-0ത്തിന് മുന്നിലെത്തിച്ചു. പക്ഷേ 71-ാം മിനിറ്റിൽ ആദ്യമായി കവൻട്രി സിറ്റി തിരിച്ചടിച്ചു. എല്ലിസ് സിംസ് കവൻട്രി സിറ്റിക്കായി ആദ്യം ഗോൾ നേടി. 79-ാം മിനിറ്റിൽ കല്ലം ഒഹേരെ രണ്ടാം തിരിച്ചടി നൽകി. ഇഞ്ച്വറി ടൈമിൽ 95-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കവൻട്രി സിറ്റിക്ക് വെറുതെ കളയാൻ കഴിയുമായിരുന്നില്ല. കിക്കെടുത്ത ഹാജി റൈറ്റ് കൃത്യമായി ലക്ഷ്യം കണ്ടു. ഇതോടെ അനായാസ ജയമെന്ന യുണൈറ്റഡ് സ്വപ്നത്തിന് സമനിലപ്പൂട്ട് വീണു.

കോഹ്ലി, വിൽ ജാക്സ്, കരൺ ശർമ്മ; ഐപിഎൽ കോടിപതി എപ്പോഴും ബൗണ്ടറിയിൽ

എക്സട്രാ ടൈമിൽ ഇരുടീമുകളും നിരവധി അവസരങ്ങൾ സൃഷ്ടിച്ചു. നിർഭാഗ്യം ഇരുടീമുകളെയും ഒരുപോലെ പിന്നോട്ട് വലിച്ചപ്പോൾ ഗോളുകൾ പിറന്നില്ല. അധിക സമയത്തും മത്സരം 3-3ന് സമനിലയിലായി. 121-ാം മിനിറ്റിൽ കവൻട്രി സിറ്റി വലചലിപ്പിച്ചെങ്കിലും ഓഫ്സൈഡിൽ കുരുങ്ങി. ഇതോടെ മത്സരവിജയികളെ നിർണയിക്കാനൻ പെനാൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നു. ഇവിടെ 4-2ന് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചു.

dot image
To advertise here,contact us
dot image