
May 25, 2025
08:28 PM
പാരീസ്: ലാ ലീഗയില് വിജയക്കുതിപ്പ് തുടര്ന്ന് ബാഴ്സലോണ. കാദിസിനെതിരെ നടന്ന മത്സരത്തില് ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയമാണ് ബാഴ്സ സ്വന്തമാക്കിയത്. പോര്ച്ചുഗീസ് താരം ജാവോ ഫെലിക്സാണ് ബാഴ്സയുടെ വിജയഗോള് നേടിയത്.
🔥🔥🔥 FULL TIME! 🔥🔥🔥 pic.twitter.com/q4wXhaSGP8
— FC Barcelona (@FCBarcelona) April 13, 2024
കാദിസിന്റെ തട്ടകത്തില് നടന്ന മത്സരത്തിന്റെ 37-ാം മിനിറ്റിലാണ് ഗോള് പിറന്നത്. ബാഴ്സയ്ക്ക് അനുകൂലമായി ലഭിച്ച കോര്ണറില് നിന്ന് ഫെലിക്സ് തകര്പ്പന് ബൈസിക്കിള് കിക്കിലൂടെ കാദിസിന്റെ വല കുലുക്കി. രണ്ടാം പകുതിയിലും കൂടുതല് ഗോളുകള് പിറക്കാതിരുന്നതോടെ ബാഴ്സ വിജയമുറപ്പിച്ചു.
ചൗമേനി സ്ട്രൈക്ക്സ്; ലാ ലീഗയില് കിരീടത്തോട് അടുത്ത് റയല് മാഡ്രിഡ്31 മത്സരങ്ങളില് നിന്ന് 70 പോയിന്റുമായി രണ്ടാമതാണ് ബാഴ്സ. ഒന്നാമതുള്ള റയല് മാഡ്രിഡിനേക്കാള് എട്ട് പോയിന്റ് കുറവാണ് ബാഴ്സലോണയുടെ സമ്പാദ്യം. 25 പോയിന്റുള്ള കാദിസ് 18-ാം സ്ഥാനത്താണ്.