
മാഡ്രിഡ്: യുവേഫ ചാമ്പ്യന്സ് ലീഗ് ക്വാര്ട്ടര് ഫൈനലിന്റെ ആദ്യ പാദ മത്സരത്തില് ബൊറൂസിയ ഡോര്ട്ട്മുണ്ടിനെതിരെ അത്ലറ്റികോ മാഡ്രിഡിന് വിജയം. സ്വന്തം തട്ടകത്തില് നടന്ന മത്സരത്തില് ഒന്നിനെതിരെ രണ്ട് ഗോളുകള്ക്കാണ് മാഡ്രിഡ് വിജയം സ്വന്തമാക്കിയത്. മാഡ്രിഡിന് വേണ്ടി റോഡ്രിഗോ ഡി പോളും സാമുവല് ലിനോയും വല കുലുക്കിയപ്പോള് സെബാസ്റ്റ്യന് ഹാളര് ഡോര്ട്ട്മുണ്ടിന്റെ ആശ്വാസ ഗോള് നേടി.
First leg win 🤩 pic.twitter.com/WAwldUZoms
— Atlético de Madrid (@atletienglish) April 10, 2024
മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തില് തുടക്കം തന്നെ അത്ലറ്റികോ മാഡ്രിഡ് ലീഡെടുത്തു. നാലാം മിനിറ്റില് റോഡ്രിഗോ ഡി പോളാണ് മാഡ്രിഡിന്റെ ആദ്യ ഗോള് നേടിയത്. 32-ാം മിനിറ്റില് സാമുവല് ലിനോയിലൂടെ അത്ലറ്റികോ മാഡ്രിഡ് സ്കോര് ഇരട്ടിയാക്കി. രണ്ടാം പകുതിയില് ഡോര്ട്ട്മുണ്ട് ഒരു ഗോള് മടക്കി. 81-ാം മിനിറ്റില് സെബാസ്റ്റ്യന് ഹാളര് ഡോര്ട്ട്മുണ്ടിനായി ലക്ഷ്യം കണ്ടെങ്കിലും അത് ആശ്വാസ ഗോള് മാത്രമായി മാറി.
പാരീസില് 'ബാഴ്സ ബ്ലാസ്റ്റ്'; ആദ്യ പാദത്തിലെ ആവേശപ്പോരില് പിഎസ്ജിക്ക് പരാജയംമറ്റൊരു ക്വാര്ട്ടര് മത്സരത്തില് ബാഴ്സലോണ പിഎസ്ജിയെ തകര്ത്തു. പാരീസില് നടന്ന ആദ്യ പാദ മത്സരത്തില് രണ്ടിനെതിരെ മൂന്ന് ഗോളുകള്ക്കാണ് ബാഴ്സ വിജയം സ്വന്തമാക്കിയത്. റാഫീഞ്ഞ ഇരട്ട ഗോളുകള് നേടി കളിയിലെ താരമായ മത്സരത്തില് ക്രിസ്റ്റന്സണാണ് ബാഴ്സയുടെ വിജയ ഗോള് നേടിയത്.