യൂറോ കഴിയും വരെ ഇംഗ്ലണ്ടിനൊപ്പം; നിലപാട് വ്യക്തമാക്കി ഗാരെത് സൗത്ത്ഗേറ്റ്

1966ലെ ലോകകപ്പ് വിജയത്തിന് ശേഷം ഇംഗ്ലണ്ട് അന്താരാഷ്ട്ര കിരീടങ്ങൾ സ്വന്തമാക്കിയിട്ടില്ല.

dot image

ലണ്ടൻ: യൂറോ കപ്പ് ഫുട്ബോൾ കഴിയും വരെ ഇംഗ്ലണ്ട് ടീമിനൊപ്പം തുടരുമെന്ന് പരിശീലകൻ ഗാരെത് സൗത്ത്ഗേറ്റ്. എറിക് ടെൻ ഹാഗിന് പകരം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനാകുമെന്ന വാർത്തകൾക്കിടെയാണ് സൗത്ത്ഗേറ്റിന്റെ പ്രഖ്യാപനം. ഡിസംബർ വരെയാണ് ഇംഗ്ലണ്ട് ടീമിൽ സൗത്ത്ഗേറ്റിന്റെ കാലാവധി.

ഇംഗ്ലണ്ട് ദേശീയ ടീമിനൊപ്പം സൗത്ത്ഗേറ്റിന്റെ നാലാമത്തെ പ്രധാന ടൂർണമെന്റാണിത്. 1966ലെ ലോകകപ്പ് വിജയത്തിന് ശേഷം ഇംഗ്ലണ്ട് അന്താരാഷ്ട്ര കിരീടങ്ങൾ സ്വന്തമാക്കിയിട്ടില്ല. ഇംഗ്ലണ്ട് ടീമിനെ വീണ്ടും വിജയങ്ങളിലേക്ക് നയിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് സൗത്ത്ഗേറ്റ് വ്യക്തമാക്കുന്നു.

നാഗനൃത്തമില്ലാത്ത ബംഗ്ലാദേശി; വിക്കറ്റ് വേട്ടക്കാരൻ മുസ്തഫിസൂർ റഹ്മാൻ

യൂറോ കപ്പിലെ മുന്നേറ്റമാണ് തന്റെ ലക്ഷ്യം. മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇപ്പോഴൊരു പരിശീലകനുണ്ട്. ഒരാൾ ആ സ്ഥാനത്തുള്ളപ്പോൾ തന്റെ പേര് അവിടേയ്ക്ക് വലിച്ചിഴയ്ക്കുന്നത് ശരിയല്ല. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാന് സമയമില്ലെന്നും സൗത്ത്ഗേറ്റ് പ്രതികരിച്ചു.

dot image
To advertise here,contact us
dot image