ലിവർപൂളിന് എമിയില്ലാതെപോയി; എഫ് എ കപ്പിൽ 122-ാം മിനിറ്റിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം

ഷർട്ട് ഊരി ഗോൾ ആഘോഷം നടത്തിയതിന് അമദ് ദിയാലോയ്ക്ക് രണ്ടാം മഞ്ഞ കാർഡ് ലഭിച്ചു.

dot image

ലണ്ടൻ: ഇംഗ്ലീഷ് എഫ് എ കപ്പിൽ ലിവർപൂളിനെ വീഴ്ത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് സെമിയിൽ. മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് റെഡ് ഡെവിൾസിന്റെ വിജയം. ഖത്തർ ലോകകപ്പ് ഫൈനലിനെ ഓർമിപ്പിക്കുന്നതായിരുന്നു ക്വാർട്ടർ മത്സരം. 122-ാം മിനിറ്റിലെ അമദ് ദിയാലോയുടെ ഗോൾ തടയാൻ ലിവർപൂളിന്റെ വലകാത്ത കയോംഹിൻ കെല്ലെഹറിന് കഴിഞ്ഞില്ല.

മത്സരത്തിന്റെ തുടക്കത്തിലുണ്ടായിരുന്ന ഊർജ്ജത്തിൽ 10-ാം മിനിറ്റിൽ തന്നെ സ്കോട്ട് മക്ടോമിനെ സ്കോർ ചെയ്തു. പക്ഷേ ആദ്യ പകുതിക്ക് പോകും മുമ്പ് തന്നെ ലിവർപൂൾ മുന്നിലെത്തി. 44-ാം മിനിറ്റിൽ മാക് അലിസ്റ്റർ ഗോൾ നേടിയപ്പോൾ 47-ാം മിനിറ്റിൽ മുഹമ്മദ് സലാ ഗോളടിച്ചു. രണ്ടാം പകുതിയിൽ ലിവർപൂൾ വ്യക്തമായ മേധാവിത്തം പുലർത്തി. എങ്കിലും ഗോൾ എണ്ണം ഉയർത്താൻ കഴിഞ്ഞില്ല. പക്ഷേ 87-ാം മിനിറ്റിലെ ബ്രസീലിയൻ താരം ആന്റണിയുടെ ഗോളിലൂടെ യുണൈറ്റഡ് തിരിച്ചുവന്നു.

ഇംഗ്ലീഷ് പ്രീമിയർ ലീഗ്; വാറിൽ കുരുങ്ങി വെസ്റ്റ് ഹാം, രക്ഷപെട്ട് ആസ്റ്റൺ വില്ല

എക്സ്ട്രാ ടൈമിൽ 105-ാം മിനിറ്റിൽ ഹാർവെ ഇലിയറ്റിന്റെ ഗോളിൽ ലിവർപൂൾ മുന്നിലെത്തി. പക്ഷേ 112-ാം മിനിറ്റിൽ മാർകസ് റാഷ്ഫോർഡ് തിരിച്ചടിച്ചു. പക്ഷേ 122-ാം മിനിറ്റിലെ അമദ് ദിയാലോയുടെ ഗോൾ പിറന്നു. ഖത്തറിൽ എമിലിയാനോ മാർട്ടിനെസ് തടഞ്ഞിട്ടത് മറ്റാർക്കും സാധ്യമല്ലെന്ന് തെളിഞ്ഞു. അതിനിടെ ഷർട്ട് ഊരി ഗോൾ ആഘോഷം നടത്തിയതിന് അമദ് ദിയാലോയ്ക്ക് രണ്ടാം മഞ്ഞ കാർഡ് ലഭിച്ചു.ഇതോടെ യുണൈറ്റഡ് സംഘം 10 പേരായി ചുരുങ്ങി. പക്ഷേ അപ്പോഴേയ്ക്കും യുണൈറ്റഡിന്റെ വിജയം കുറിക്കപ്പെട്ടിരുന്നു.

dot image
To advertise here,contact us
dot image