പെനാൽറ്റി തുലച്ചു, സെൽഫ് ഗോളടിച്ചു; ഇഞ്ച്വറി ടൈമിൽ ജയിച്ചുകയറി ചെൽസി

രണ്ടാം പകുതിയിൽ അപ്രതീക്ഷിത തിരിച്ചടികളാണ് ചെൽസി സംഘം നേരിട്ടത്

dot image

ലണ്ടൻ: ഇംഗ്ലീഷ് എഫ് എ കപ്പ് ക്വാർട്ടറിൽ ലെസ്റ്റർ സിറ്റിയെ തോൽപ്പിച്ച് ചെൽസി സെമിയിലേക്ക്. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ചെൽസിയുടെ വിജയം. ആദ്യ പകുതിയിൽ രണ്ട് ഗോളുകൾക്ക് ചെൽസി മുന്നിലെത്തി. എന്നാൽ രണ്ടാം പാദത്തിൽ ലെസ്റ്റർ സിറ്റി വീരോചിതമായി തിരിച്ചുവന്നു. ഒടുവിൽ ഇഞ്ച്വറി ടൈമിലെ ഗോളാണ് സമനില കുരുക്കിൽ നിന്ന് ചെൽസിയെ രക്ഷപെടുത്തിയത്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ചെൽസിയുടെ ആധിപത്യമായിരുന്നു കണ്ടത്. മാർക്ക് കുക്കുറെല്ലയുടെ ഗോളിൽ 13-ാം മിനിറ്റിൽ മുന്നിലെത്തി. എന്നാൽ 27-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി റഹിം സ്റ്റെർലിങ് പാഴാക്കി. ആദ്യ പകുതി അവസാനിക്കും മുമ്പെ 46-ാം മിനിറ്റിൽ കോൾ പാൽമറുടെ ഗോളും പിറന്നു. ഏറെ സന്തോഷത്തോടെ ചെൽസി ആദ്യ പകുതിക്ക് പിരിഞ്ഞു.

കല്യാൺ ചൗബേയ്ക്കെതിരായ സാമ്പത്തിക ക്രമക്കേട് ആരോപണം; ഗൗരവമായി പരിഗണിക്കാൻ ഏഷ്യൻ ഫുട്ബോൾ

രണ്ടാം പകുതിയിൽ അപ്രതീക്ഷിത തിരിച്ചടികളാണ് ചെൽസി സംഘം നേരിട്ടത്. ലെസ്റ്റർ സിറ്റിയുടെ മുന്നേറ്റം തടയാൻ ശ്രമിച്ച ആക്സൽ ഡിസാസിയുടെ കാലിൽ നിന്നും പന്ത് ഉയർന്നുപോയി. ഏറെ മുന്നിലായിരുന്ന ചെൽസി ഗോൾ കീപ്പർക്ക് പന്ത് വലയ്ക്കുള്ളിലാകുന്നത് നോക്കി നിൽക്കാനെ സാധിച്ചുള്ളു.

ഹാർദ്ദിക്കിന്റെ കീഴിൽ മുംബൈ ഇറങ്ങുന്നു; ഒപ്പമുണ്ടോ ആരാധക പിന്തുണ?

62-ാം മിനിറ്റിലെ ഗോളിലൂടെ ലെസ്റ്റർ സിറ്റി ഒപ്പമെത്തി. സ്റ്റെഫി മാവിദിദിയാണ് നിർണായക ഗോൾ നേടിയത്. മത്സരം സമനിലയിലേക്ക് പോകുമെന്ന് തോന്നിയിടത്താണ് ചെൽസിയുടെ ശക്തമായ തിരിച്ചുവരവ് ഉണ്ടായത്. 92-ാം മിനിറ്റിൽ കാർനി ചുക്വുമെക്കയും 98-ാം മിനിറ്റിൽ നോനി മദുകെയും ഗോളുകൾ നേടി. ഇതോടെ സമനില കുരുക്കഴിച്ച് ചെൽസി എഫ് എ കപ്പിന്റെ സെമിയിലേക്കെത്തി.

dot image
To advertise here,contact us
dot image