
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിലെ നിർണായക മത്സരത്തിൽ മോഹൻ ബഗാനോട് പരാജയപ്പെട്ടിരിക്കുകയാണ് കേരളാ ബ്ലാസ്റ്റേഴ്സ്. പക്ഷേ മത്സരത്തിലെ ചില നിമിഷങ്ങൾ മഞ്ഞപ്പടയ്ക്ക് ആവേശം നൽകുന്നതാണ്. അതിൽ ഏറ്റവും മനോഹരം മാർക്കോ ലെസ്കോവിച്ചിന്റെ സ്കോർപിയോൺ ക്ലിയറൻസ് തന്നെ.
മത്സരത്തിന്റെ 90-ാം മിനിറ്റിലാണ് ആ അത്ഭുത നിമിഷമുണ്ടായത്. ലിസ്റ്റണ് കൊളാസോയുടെ മുന്നേറ്റം പ്രതിരോധിച്ച ബ്ലാസ്റ്റേഴ്സ് കീപ്പർ കരൺജിത്ത് സിംഗ് പന്ത് മുന്നോട്ട് തട്ടിയിട്ടു. താരത്തിന്റെ കാലിൽ നിന്നും മുന്നോട്ടുപോയ പന്ത് ജേസൺ കമ്മിങ്സ് പോസ്റ്റിലേക്ക് ലക്ഷ്യം വെച്ചു. എന്നാൽ പോസ്റ്റിൽ ഉണ്ടായിരുന്ന ലെസ്കോവിച്ച് സ്കോർപിയോൺ കിക്കിലൂടെ പന്ത് ക്ലിയർ ചെയ്തു.
അര്മാദിച്ച് അർമാൻഡോ സാദികു; കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിന്റെ കൊമ്പൊടിച്ച് ബഗാൻLešković's unbelievable clearance 🤯 #KBFCMBSG #ISLonJioCinema #ISL #ISL10 #ISLonSports18 #ISLonVh1 #JioCinemaSports pic.twitter.com/XlWepSlAQV
— JioCinema (@JioCinema) March 13, 2024
ഫുട്ബോളിൽ റിവേഴ്സ് ബൈസിക്കിള് കിക്കിനെയാണ് സ്കോർപിയോൺ കിക്കെന്നും അറിയപ്പെടുന്നത്. സ്കോർപിയോൺ എന്നാൽ തേൾ എന്നാണ് അർത്ഥം. പുറംതിരിഞ്ഞു നിൽക്കുന്ന താരം മുന്നോട്ടാഞ്ഞ് തേൾ വാലുയർത്തുന്നതു പോലെ കാലുയർത്തി പന്തിനെ മുന്നോട്ടു കൊളുത്തിയിടുന്നതാണ് സ്കോർപിയോൺ കിക്ക് എന്ന് വിളിക്കുന്നത്. എന്തായാലും ലെസ്കോവിച്ച് ഒരു പ്രതിഭാശാലിയായ പ്രതിരോധ താരമെന്നതിൽ സംശയമില്ല.