
റിയാദ്: എഎഫ്സി ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടറിൽ അൽ നസറിന് തോൽവി. ആവേശകരമായ പോരാട്ടത്തിനൊടുവിൽ യു എ ഇ ക്ലബ് അൽ ഐനോടാണ് അൽ നസർ തോറ്റത്. ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ അൽ ഐൻ ഒരു ഗോളിന് വിജയിച്ചിരുന്നു. രണ്ടാം പാദത്തിൽ 4-3ന് അൽ നസർ ജയിച്ചു. ഇതോടെ അന്തിമ ഫലം 4-4ന് തുല്യമായി.
പെനാൽറ്റി ഷൂട്ടൗട്ടിൽ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് അൽ ഐന്റെ വിജയം. പിന്നാലെ ടീമിന്റെ തോൽവിയിൽ പ്രതികരണവുമായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ രംഗത്തെത്തി. ആരാധകരുടെ പിന്തുണയ്ക്ക് നന്ദി. അൽ നസർ ശക്തമായി തിരിച്ചുവരും. അതിനായി ഒരുമിച്ച് നിൽക്കണമെന്നാണ് താരത്തിന്റെ വാക്കുകൾ.
ഐ എസ് എൽ സീസണിലെ ആദ്യ ഇന്ത്യൻ ഹാട്രിക്; വിക്രം പ്രതാപ് സിംഗിന്റെ ചിറകിലേറി മുംബൈ ഒന്നാമത്സൗദി പ്രോ ലീഗിലെ കിരീടമാണ് ക്രിസ്റ്റ്യാനോയ്ക്ക് മുന്നിലെ അടുത്ത ലക്ഷ്യം. എന്നാൽ സീസണിൽ ഒന്നാം സ്ഥാനത്തുള്ള അൽ ഹിലാലിനേക്കാൾ 12 പോയിന്റ് പിന്നിലാണ് അൽ നസർ. ഇനിയുള്ള മത്സരങ്ങളിൽ അൽ നസർ വിജയിക്കുന്നതിനൊപ്പം അൽ ഹിലാലിന്റെ ഫലങ്ങളും റൊണാൾഡോയുടെ സംഘത്തിന് നിർണായകമാണ്.