
ലണ്ടന്: ഇംഗ്ലീഷ് പ്രീമിയര് ലീഗില് വിജയവഴിയില് തിരിച്ചെത്തി മാഞ്ചസ്റ്റര് യുണൈറ്റഡ്. മാഞ്ചസ്റ്റര് ഡെര്ബിയില് സിറ്റിയോട് പരാജയം വഴങ്ങിയ യുണൈറ്റഡ് ഇന്ന് നടന്ന മത്സരത്തില് എവര്ട്ടണിനെ കീഴടക്കി. ഓള്ഡ് ട്രഫോര്ഡില് നടന്ന മത്സരത്തില് എതിരില്ലാത്ത രണ്ട് ഗോളുകളുടെ വിജയമാണ് ടെന് ഹാഗിന്റെ സംഘം സ്വന്തമാക്കിയത്.
— Manchester United (@ManUtd) March 9, 2024
ബ്രൂണോ ഫെര്ണാണ്ടസ്,മാര്കസ് റാഷ്ഫോര്ഡ് എന്നിവരാണ് യുണൈറ്റഡിന്റെ ഗോളുകള് നേടിയത്. പെനാല്റ്റിയില് നിന്നാണ് രണ്ടു ഗോളുകളും പിറന്നത്. രണ്ടു പെനാല്റ്റികളും നേടിക്കൊടുത്ത അര്ജന്റീന യുവതാരം അലജാന്ഡ്രോ ഗാര്നാച്ചോയാണ് യുണൈറ്റഡിന്റെ വിജയശില്പ്പിയായത്.
⚡ @AGarnacho7 is enjoying himself out there 🇦🇷#MUFC || #MUNEVE pic.twitter.com/L2naRtYlkY
— Manchester United (@ManUtd) March 9, 2024
ആദ്യ പകുതിയിലാണ് യുണൈറ്റഡ് രണ്ടു ഗോളുകളും നേടിയത്. 12-ാം മിനിറ്റില് ലഭിച്ച പെനാല്റ്റി ലക്ഷ്യത്തിലെത്തിച്ച് ക്യാപ്റ്റന് ബ്രൂണോ ഫെര്ണാണ്ടസും 36-ാം മിനിറ്റില് മാര്കസ് റാഷ്ഫോര്ഡും യുണൈറ്റഡിനെ മുന്നിലെത്തിച്ചു. 28 മത്സരങ്ങളില് നിന്നും 47 പോയിന്റ് നേടി ആറാം സ്ഥാനത്താണ് മാഞ്ചസ്റ്റര് യുണൈറ്റഡ്. 31 പോയിന്റുള്ള എവര്ട്ടണ് 16-ാം സ്ഥാനത്താണ്.