യുവേഫ ചാമ്പ്യൻസ് ലീഗ്; കോപ്പൻഹേഗനെ കാഴ്ചക്കാരാക്കി സിറ്റി, സമനില കുരുക്കിലും വീഴാതെ റയൽ

65-ാം മിനിറ്റിൽ വിനിഷ്യസ് ജൂനിയർ റയലിനായി വലചലിപ്പിച്ചു.

dot image

മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ പ്രീക്വാർട്ടറിലും കോപ്പൻഹേഗനെ കാഴ്ചക്കാരാക്കി മാഞ്ചസ്റ്റർ സിറ്റി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സിറ്റിയുടെ വിജയം. ആദ്യ പാദത്തിലും ഇതേ സ്കോറിന് കോപ്പൻഹേഗനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി വിജയം ആഘോഷിച്ചിരുന്നു. ഇതോടെ 6-2 എന്ന സ്കോറിന് ആധികാരിക വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടറിൽ കടന്നു.

മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ മാനുവല് അകാഞ്ജി, ഒമ്പതാം മിനിറ്റിൽ ഹൂലിയൻ അൽവരാസ്, ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ 48-ാം മിനിറ്റിൽ എർലിംഗ് ഹാലണ്ട് എന്നിവർ സിറ്റിക്കായി ഗോളടിച്ചു. 29-ാം മിനിറ്റിൽ മുഹമ്മദ് എല്യുനൂസി കോപ്പൻഹേഗന്റെ ആശ്വാസ ഗോൾ നേടി.

'എക്കാലത്തെയും മികച്ച താരം മെസ്സി'; എർലിംഗ് ഹാലണ്ട്

മറ്റൊരു മത്സരത്തിൽ ആർ ബി ലെയ്പ്സിഗിനെ റയൽ മാഡ്രിഡ് സമനിലയിൽ പിടിച്ചു. ഇരു ടീമുകളും ഒരോ ഗോൾ വീതം നേടി. 65-ാം മിനിറ്റിൽ വിനിഷ്യസ് ജൂനിയർ റയലിനായി വലചലിപ്പിച്ചു. എന്നാൽ 68-ാം മിനിറ്റിൽ വില്ലി ഓർബൻ തിരിച്ചടിച്ചു. സ്വന്തം തട്ടകത്തിലെ മത്സരം സമനിലയിൽ അവസാനിച്ചെങ്കിലും ആദ്യ പാദത്തിലെ ഒരു ഗോളിന്റെ ലീഡ് റയലിന് ഗുണമായി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് റയൽ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടറിൽ കടന്നു.

dot image
To advertise here,contact us
dot image