'ബൈസൈക്കിൾ കിക്കും ലോങ് റേഞ്ചറും'; എ എഫ് സി ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ആദ്യ പാദത്തിൽ അൽ നസറിന് തോൽവി

മത്സര ശേഷം റിയാദിൽ വെച്ച് കാണാമെന്ന് ആരാധകരോട് പറഞ്ഞ ശേഷമാണ് റൊണാൾഡോ കളം വിട്ടത്

dot image

ദുബായ്: എ എഫ് സി ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ആദ്യ പാദത്തിൽ അൽ നസറിന് തോൽവി. എതിരില്ലാത്ത ഒരു ഗോളിന് യു എ ഇ ക്ലബ് അൽ ഐൻ ആണ് അൽ നസറിനെ പരാജയപ്പെടുത്തിയത്. സോഫിയാൻ റഹിമിയുടെ ഗോളിലാണ് അൽ ഐന്റെ വിജയം. മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ബൈസൈക്കിൾ കിക്കും ലോങ് റേഞ്ചറും ഉണ്ടായെങ്കിലും ഫലം കണ്ടില്ല.

മത്സരത്തിന്റെ ആറാം മിനിറ്റിൽ തന്നെ 39കാരൻ ക്രിസ്റ്റ്യാനോയുടെ ബൈസൈക്കിൾ കിക്ക് ഉണ്ടായി. എന്നാൽ ഇതിന് ഫലം ഉണ്ടായില്ല. പിന്നാലെ . 44-ാം മിനിറ്റിൽ സോഫിയാൻ റഹിമി അൽ ഐനെ മുന്നിലെത്തിച്ചു. 93-ാം മിനിറ്റിൽ അയ്മെറിക് ലപ്പോർട്ടയ്ക്ക് ചുവപ്പ് കാർഡ് ലഭിച്ചതോടെ അൽ നസർ 10 പേരായി ചുരുങ്ങി.

ഫിറ്റസ്റ്റ് ക്രിക്കറ്റർക്ക് ആശംസകൾ; കായികക്ഷമതയിൽ മുന്നിൽ ഈ ഇന്ത്യൻ താരമെന്ന് പൂജാര

ഇഞ്ചുറി ടൈമിൽ 100-ാം മിനിറ്റിൽ ഹാഫ് ലൈനിന് പിന്നിൽ നിന്നും ക്രിസ്റ്റ്യാനോ ഒരു ലോങ് റേഞ്ചറിന് ശ്രമിച്ചുനോക്കി. ഗോൾകീപ്പറിനെ മറികടന്നെങ്കിലും പോസ്റ്റിന് സൈഡിലൂടെ പോയതിനാൽ ഷോട്ട് ഗോളായില്ല. ഇതോടെ ആദ്യ പാദത്തിൽ അൽ നസർ തോൽവി വഴങ്ങി. മത്സര ശേഷം റിയാദിൽ വെച്ച് കാണാമെന്ന് ആരാധകരോട് പറഞ്ഞ ശേഷമാണ് റൊണാൾഡോ കളം വിട്ടത്.

dot image
To advertise here,contact us
dot image