മാഞ്ചസ്റ്റർ ഡെർബിയിൽ മാഞ്ചസ്റ്റർ സിറ്റി; ഫിൽ ഫോഡന് ഇരട്ട ഗോൾ

പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ ലിവർപൂളിന് പിന്നിൽ ഒരു പോയിന്റ് വ്യത്യാസം മാത്രമാണ് സിറ്റിക്കുള്ളത്.

dot image

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് മാഞ്ചസ്റ്റർ ഡെർബിയിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സിറ്റിയുടെ വിജയം. യുണൈറ്റഡിനായ് മാർകസ് റാഷ്ഫോർഡ് ഏക ഗോൾ നേടി. എന്നാൽ ഫിൽ ഫോഡന്റെ ഇരട്ട ഗോളിനൊപ്പം എർലിംഗ് ഹാലണ്ടിന്റെ ഒരു ഗോളും കൂടിയായപ്പോൾ സിറ്റി ഡെർബിയിൽ ആധിപത്യം പുലർത്തി.

മത്സരത്തിന്റെ എട്ടാം മിനിറ്റിൽ തന്നെ ആദ്യ ഗോൾ പിറന്നു. ഗോൾ കീപ്പർ ആന്ദ്ര ഒനാനയുടെ ലോങ് കിക്കാണ് ഗോളിന് വഴിയൊരുക്കിയത്. സിറ്റിയുടെ കളത്തിലേക്ക് ഒനാനയുടെ ഉയർന്നെത്തി. പന്ത് സ്വീകരിച്ച ബ്രൂണോ ഫെർണാണ്ടസ് റാഷ്ഫോർഡിന് പാസ് നൽകി. പിന്നാലെ തകർപ്പൻ ഫിനിഷിങ്ങിലൂടെ റാഷ്ഫോർഡ് സിറ്റി കീപ്പറെ മറികടന്ന് പന്ത് വലയിലെത്തി.

സൂപ്പർ ഫോഡൻ; മാഞ്ചസ്റ്റർ ഡെർബിയിൽ സമനില പിടിച്ച് സിറ്റി

തിരിച്ചുവരവിനായുള്ള കടുത്ത ശ്രമങ്ങൾ ആദ്യ പകുതിയിൽ സിറ്റിയുടെ ഭാഗത്ത് നിന്നുണ്ടായി. ആദ്യ പകുതിയിൽ ആന്ദ്ര ഒനാനയുടെ ചില തകർപ്പൻ സേവുകൾ യുണൈറ്റഡിന് രക്ഷയായി. ഒടുവിൽ 45-ാം മിനിറ്റിൽ ഗോൾ നേട്ടത്തിനായുള്ള സുവർണാവസരം എർലിംഗ് ഹാലണ്ട് നഷ്ടപ്പെടുത്തി. വിൽ ഫോഡന്റെ ഹെഡർ പാസ് സിക്സ് യാർഡ് ബോക്സിനുള്ളിൽ ഹാലണ്ടിന് ലഭിച്ചു. ഗോൾ കീപ്പർ ആന്ദ്രേ ഒനാന ഉൾപ്പടെ ആരും ഹാലണ്ടിന് അരികിൽ ഇല്ലായിരുന്നു. എങ്കിലും ഹാലണ്ടിന്റെ കിക്ക് പോസ്റ്റിന് മുകളിലൂടെ പോയി.

സമനില ഗോളിന് ഗോൾഡൻ ചാൻസ്; നഷ്ടപ്പെടുത്തി എർലിംഗ് ഹാലണ്ട്

രണ്ടാം പകുതിയിലാണ് സിറ്റിയുടെ മറുപടി ഉണ്ടായത്. 56-ാം മിനിറ്റിൽ ബോക്സിന് തൊട്ടുപുറത്ത് ലഭിച്ച പന്ത് ഫിൽ ഫോഡൻ ഒരു ഇടംകാൽ ഷോട്ടിലൂടെ വലയിലെത്തിച്ചു. 80-ാം മിനിറ്റിൽ ഫിൽ ഫോഡൻ വീണ്ടും വലചലിപ്പിച്ചതോടെ സിറ്റി മത്സരത്തിൽ മുന്നിലായി. യുണൈറ്റഡിന്റെ തിരിച്ചുവരവിനുള്ള ശ്രമങ്ങളുടെ വഴിയടച്ച് 91-ാം മിനിറ്റിൽ എർലിംഗ് ഹാലണ്ട് ഗോളടിച്ചു. കാസിമിറോയുടെ പിഴവ് മുതലെടുത്ത ഹാലണ്ട് ഇടംകാലിലൂടെ ഒരു തകർപ്പൻ ഫിനിഷിലൂടെ ഗോൾ നേടി.

മാഞ്ചസ്റ്റർ ഡെർബിക്ക് തുടക്കമിട്ട് മാർകസ് റാഷ്ഫോർഡിന്റെ ബുള്ളറ്റ് ഗോൾ

മത്സരത്തിന്റെ 74 ശതമാനവും സിറ്റി താരങ്ങളാണ് പന്തിനെ നിയന്ത്രിച്ചത്. സിറ്റിയുടെ 27 ഷോട്ടുകൾക്ക് മൂന്നെണ്ണം മാത്രമായിരുന്നു യുണൈറ്റഡിന്റെ മറുപടി. പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ ലിവർപൂളിന് പിന്നിൽ ഒരു പോയിന്റ് വ്യത്യാസം മാത്രമാണ് സിറ്റിക്കുള്ളത്.

dot image
To advertise here,contact us
dot image