
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെ ലിവർപൂളിന് ആവേശ ജയം. സമനിലയിലേക്ക് നീങ്ങിയ മത്സരത്തിന്റെ 99-ാം മിനിറ്റിൽ ലിവർപൂൾ വിജയഗോൾ നേടി. ഗോൾ രഹിത സമനിലയിലേക്ക് നീങ്ങിയ മത്സരത്തിൽ ഡാര്വിന് ന്യൂനസിന്റെ ഒറ്റ ഗോളിലാണ് റെഡ്സ് വിജയം കുറിച്ചത്. മാക് അലിസ്റ്ററുടെ പാസ് ഡാർവിൻ ഉഗ്രൻ ഹെഡറിലൂടെ വലയിലാക്കി.
Can we talk about Mac Allister’s pass btw? Unreal composure in the final minute, our World Cup champion btw. pic.twitter.com/yWqqW9alaX
— Samuel (@SamueILFC) March 2, 2024
മറ്റൊരു മത്സരത്തിൽ ബ്രെന്റ്ഫോർഡിനോട് ചെൽസി സമനില പിടിച്ചുവാങ്ങി. ഇരുടീമുകളും രണ്ട് ഗോൾ വീതം നേടി. എവർട്ടണെ തകർത്ത് വെസ്റ്റ് ഹാമും വിജയം കുറിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് വെസ്റ്റ് ഹാമിന്റെ വിജയം. ക്രിസ്റ്റൽ പാലസിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് ടോട്ടനം വിജയം നേടിയത്.
വനിതാ പ്രീമിയർ ലീഗ്; റോയൽ ചലഞ്ച് കടന്ന് മുംബൈ ഇന്ത്യൻസ്ബ്രൈട്ടണെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത് ഫുൾഹാം വീണ്ടുമൊരു വിജയം കുറിച്ചു. വോൾവ്സിനെ ന്യൂകാസിൽ തോൽപ്പിച്ചതും എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു.