
റിയാദ്: മെസ്സി ആരാധകർക്കെതിരായ അശ്ലീല ആംഗ്യത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കെതിരെ നടപടി എടുത്തിരിക്കുകയാണ്. ഒരു മത്സരത്തിൽ വിലക്കും സൗദി ഫുട്ബോളിന് 10,000 സൗദി റിയാലും അല് ഷബാബിന് 20000 സൗദി റിയാലും പിഴയുമാണ് റൊണാൾഡോയ്ക്ക് ലഭിച്ച ശിക്ഷ. പിന്നാലെ സമൂഹമാധ്യമങ്ങളിൽ പ്രതികരണവുമായി അൽ നസർ താരം രംഗത്തെത്തി.
തന്നെ തടയാൻ കഴിയില്ലെന്നാണ് റൊണാൾഡോ സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചിരിക്കുന്നത്. ഒപ്പം താൻ കഠിനാദ്ധ്വാനം തുടരുമെന്ന് സൂചിപ്പിക്കുന്ന ജിം വർക്ക് ഔട്ട് ദൃശ്യങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. സീസണിൽ അൽ നസറിനായി 34 ഗോളുകൾ താരം നേടിക്കഴിഞ്ഞു.
ഹാർദ്ദിക്കിന് ബാധകമല്ലേ ആഭ്യന്തര ക്രിക്കറ്റ് ?; ചോദ്യം ഉന്നയിച്ച് ഇന്ത്യൻ മുൻ താരംസൗദി പ്രോ ലീഗിൽ 21ൽ 17 മത്സരങ്ങൾ ജയിച്ച അൽ നസർ രണ്ടാം സ്ഥാനത്താണ്. ഇന്ന് അൽ ഹസമിനെതിരായ മത്സരം ആരംഭിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് റൊണാൾഡോയ്ക്ക് വിലക്ക് ലഭിച്ചിരിക്കുന്നത്.