ഖേലോ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പ്; കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാമ്പ്യന്മാർ

കേരള യൂണിവേഴ്സിറ്റിയെ പരാജയപ്പെടുത്തിയാണ് കാലിക്കറ്റ് കിരീടം സ്വന്തമാക്കിയത്.

dot image

ഐസ്വാൾ: മിസോറാം ഐസ്വാളിൽ വെച്ച് നടന്ന ഖേലോ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ജേതാക്കളായി. ഇതാദ്യമായാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഈ നേട്ടം സ്വന്തമാക്കുന്നത്. ഫൈനലിൽ എതിരില്ലാത്ത രണ്ട് ഗോളിന് കേരള യൂണിവേഴ്സിറ്റിയെ പരാജയപ്പെടുത്തിയാണ് കാലിക്കറ്റ് കിരീടം സ്വന്തമാക്കിയത്.

അനന്ദുവും ആസിഫുമാണ് കലാശപ്പോരിൽ കാലിക്കറ്റിനായി ഗോളുകൾ നേടിയത്. നേരത്തെ സെമി ഫൈനലിൽ എംജി യൂണിവേഴ്സിറ്റിയെ കാലിക്കറ്റ് എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു.

മാനുവല് നൂയറിന് തുല്യൻ വിരാട് കോഹ്ലി; പ്രതികരണവുമായി ബയേൺ മ്യൂണിക്

ലീഗ് ഘട്ടത്തിൽ നിലവിലെ ഓൾ ഇന്ത്യ ചാമ്പ്യന്മാരായ പഞ്ചാബ് യൂണിവേഴ്സിറ്റിയെയും അമൃത്സർ യൂണിവേഴ്സിറ്റിയെയും പരാജയപ്പെടുത്തിയാണ് കാലിക്കറ്റ് നോക്കൗട്ട് മത്സരങ്ങൾക്ക് യോഗ്യത നേടിയത്. തൃശ്ശൂർ സ്വദേശിയായ ഡോ: ശിവറാമിന്റെ പരിശീലന മികവിലാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ നേട്ടങ്ങൾ.

dot image
To advertise here,contact us
dot image