സിറ്റി മുന് ഗോള് കീപ്പര് വിരമിക്കല് പ്രഖ്യാപിച്ചു; സീസണ് അവസാനത്തോടെ ഗ്ലൗവ്സ് അഴിക്കും

2006ലാണ് ഹാർട്ട് മാഞ്ചസ്റ്റര് സിറ്റിയില് എത്തിയത്

dot image

ലണ്ടന്: മാഞ്ചസ്റ്റര് സിറ്റി മുന് ഗോള്കീപ്പര് ജോ ഹാര്ട്ട് വിരമിക്കല് പ്രഖ്യാപിച്ചു. ഈ സീസണ് അവസാനത്തോടെ വിരമിക്കാനാണ് ഇംഗ്ലണ്ടിന്റെയും മുന് ഗോള്കീപ്പറായ താരത്തിന്റെ തീരുമാനം. മാഞ്ചസ്റ്റര് സിറ്റിക്ക് വേണ്ടി 12 വര്ഷം ഗ്ലൗസണിഞ്ഞിട്ടുള്ള താരം നിലവില് സ്കോട്ടിഷ് ക്ലബ്ബായ സെല്റ്റികിന് വേണ്ടിയാണ് കളിക്കുന്നത്.

2006ല് മാഞ്ചസ്റ്റര് സിറ്റിയില് എത്തിയ ഹാര്ട്ട് 2016ലാണ് എത്തിഹാദിന്റെ പടിയിറങ്ങിയത്. ഈ കാലയളവിനിടയില് 348 മത്സരങ്ങള് ഹാര്ട്ട് സിറ്റിക്ക് വേണ്ടി കളത്തിലിറങ്ങി. 2006ല് ഷെഫീല്ഡ് യുണൈറ്റഡിനെതിരെയുള്ള മത്സരത്തിലാണ് താരം സിറ്റിക്ക് വേണ്ടി അരങ്ങേറിയത്. 2012ല് സിറ്റി തങ്ങളുടെ കന്നി പ്രീമിയര് ലീഗ് കിരീടം നേടിയപ്പോള് ഹാര്ട്ട് ടീമിലെ അംഗമായിരുന്നു.

മാഞ്ചസ്റ്റര് സിറ്റിക്കൊപ്പം നാല് തവണ പ്രീമിയര് ലീഗ് ഗോള്ഡന് ഗ്ലൗവ് പുരസ്കാരത്തിനര്ഹനായ താരമാണ് ഹാര്ട്ട്. സിറ്റിക്കൊപ്പം രണ്ട് പ്രീമിയര് ലീഗ് കിരീടങ്ങളും എഫ്എ കപ്പ്, ലീഗ് കപ്പ് എന്നിവയും സ്വന്തമാക്കിയിട്ടുണ്ട്. ഇംഗ്ലണ്ട് ദേശീയ ടീമിന് വേണ്ടി 75 മത്സരങ്ങളും ജോ ഹാര്ട്ട് കളിച്ചിട്ടുണ്ട്.

dot image
To advertise here,contact us
dot image