ലൈംഗിക അതിക്രമം; മുന് ബ്രസീല് താരം ഡാനി ആല്വസിന് നാലര വര്ഷം തടവുശിക്ഷ

2022 ഡിസംബര് 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്

dot image

മാഡ്രിഡ്: ലൈംഗിക അതിക്രമ കേസില് മുന് ബ്രസീല്, ബാഴ്സലോണ താരം ഡാനി ആല്വസിന് തടവുശിക്ഷയും പിഴയും വിധിച്ച് കോടതി. ബാഴ്സലോണയിലെ നിശാ ക്ലബ്ബില് വെച്ച് സ്ത്രീയെ ബലാത്സംഗം ചെയ്ത കേസില് താരം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. നാലര വര്ഷത്തേക്കാണ് സ്പെയിനിലെ കോടതി ശിക്ഷ വിധിച്ചത്. 1.36 കോടി രൂപയും താരം നഷ്ടപരിഹാരമായി നല്കണം.

2022 ഡിസംബര് 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാഴ്സലോണയിലെ നിശാ ക്ലബ്ബ് സന്ദര്ശിക്കുന്നതിനിടെ ആല്വസ് ഒരു 23കാരിയെ പീഡിപ്പിക്കുകയായിരുന്നു. ഒരു സ്വകാര്യ സ്യൂട്ടില് വെച്ച് ആല്വസ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില് പിന്നീട് കേസെടുക്കുകയായിരുന്നു. യുവതിയെ അറിയില്ലെന്ന് ആല്വസ് അറിയിച്ചെങ്കിലും 2023 ജനുവരി 20ന് താരം അറസ്റ്റിലായി.

വീണുകിടന്ന താരത്തിന് മുകളിലൂടെ അസാമാന്യ ഡ്രിബ്ലിങ്ങുമായി മെസ്സി; സോഷ്യല് മീഡിയയില് വിമര്ശനം

ഈ മാസം അഞ്ചിനാണ് കേസില് വിചാരണ ആരംഭിച്ചത്. എല്ലാ ആരോപണങ്ങളും ആല്വസ് നിഷേധിച്ചെങ്കിലും താരത്തിനെതിരെ ബലാത്സംഗ കുറ്റം തെളിയുകയായിരുന്നു. വിചാരണ സമയത്തെല്ലാം ഉഭയ സമ്മത പ്രകാരമാണ് ലൈംഗിക ബന്ധത്തിലേര്പ്പെട്ടതെന്ന് താരം വെളിപ്പെടുത്തി. എന്നാല് ഇക്കാര്യം കോടതിയില് തെളിക്കുന്നതില് ആല്വസ് പരാജയപ്പെട്ടു.

dot image
To advertise here,contact us
dot image