ഇംഗ്ലീഷ് പ്രീമിയർ ലീഗ്; മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ച് ചെൽസി

42-ാം മിനിറ്റിലെ ഗോളിലൂടെ ചെൽസി മത്സരത്തിൽ മുന്നിലെത്തി.

dot image

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ച് ചെൽസി. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. ഒരു ഘട്ടത്തിൽ വിജയത്തിലേക്ക് നീങ്ങിയ ചെൽസിക്ക് തിരിച്ചടി നൽകിയത് 83-ാം മിനിറ്റിലെ റോഡ്രിയുടെ ഗോളാണ്. മത്സരത്തിന്റെ 71 ശതമാനവും പന്തിനെ നിയന്ത്രിച്ചത് മാഞ്ചസ്റ്റർ സിറ്റിയായിരുന്നു. ചെൽസിയേക്കാൾ മൂന്നിരട്ടി അവസരങ്ങൾ സൃഷ്ടിച്ച സിറ്റിക്ക് നിരാശപ്പെടുത്തുന്ന ഫലമാണ് ഉണ്ടായത്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ 67 ശതമാനവും സിറ്റി താരങ്ങളുടെ പാദങ്ങളിലായിരുന്നു പന്ത്. 13 തവണ സിറ്റി അവസരങ്ങൾ സൃഷ്ടിച്ചു. എന്നാൽ രണ്ട് തവണ മാത്രമാണ് സിറ്റി താരങ്ങൾ ലക്ഷ്യത്തിലേക്ക് ഗോൾ പായിച്ചത്. എന്നാൽ 42-ാം മിനിറ്റിലെ ഗോളിലൂടെ ചെൽസി മത്സരത്തിൽ മുന്നിലെത്തി.

രണ്ടാം പകുതിയിലും സിറ്റി നിരവധി അവസരങ്ങൾ സൃഷ്ടിച്ചു. മത്സരത്തിൽ സിറ്റി താരങ്ങൾ 31 ഷോട്ടുകൾ പായിച്ചു. എന്നാൽ ലക്ഷ്യത്തിലേക്ക് അടിച്ചത് ഒമ്പതെണ്ണം മാത്രമാണ്. ഒമ്പത് ഷോട്ടുകൾ മാത്രം അടിച്ച ചെൽസി അഞ്ചെണ്ണം ലക്ഷ്യത്തിലേക്ക് പായിച്ചു. പോയിന്റ് ടേബിളിൽ സിറ്റി മൂന്നാമതും ചെൽസി 10-ാമതുമാണ്.

dot image
To advertise here,contact us
dot image