
ലണ്ടന്: ഇംഗ്ലീഷ് പ്രീമിയര് ലീഗില് വീണ്ടും ആഴ്സണലിന്റെ ഗോള്മഴ. ബേണ്ലിക്കെതിരെ നടന്ന മത്സരത്തില് മറുപടിയില്ലാത്ത അഞ്ച് ഗോളുകളുടെ വിജയമാണ് ഗണ്ണേഴ്സ് സ്വന്തമാക്കിയത്. ആഴ്സണലിന് വേണ്ടി ബുകായോ സാക ഇരട്ടഗോളുമായി തിളങ്ങി.
A five-star performance 🤩 pic.twitter.com/PrXecyPxIN
— Arsenal (@Arsenal) February 17, 2024
വെസ്റ്റ് ഹാമിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിലും എതിരില്ലാത്ത ആറ് ഗോളുകള്ക്ക് ആഴ്സണല് വിജയിച്ചിരുന്നു. അന്നും ബുകായോ സാക രണ്ട് ഗോളുകളടിച്ചിരുന്നു.
ബേണ്ലിയുടെ തട്ടകമായ ടര്ഫ് മൂറില് നടന്ന മത്സരത്തിന്റെ നാലാം മിനിറ്റില് തന്നെ ആഴ്സണല് ലീഡെടുത്തു. മാര്ട്ടിനെല്ലിയുടെ അസിസ്റ്റില് നിന്ന് മാര്ട്ടിന് ഒഡേഗാര്ഡ് ആണ് ഗണ്ണേഴ്സിന്റെ ഗോള്വേട്ടയ്ക്ക് തുടക്കമിട്ടത്. 41-ാം മിനിറ്റില് ആഴ്സണലിന്റെ സ്കോര് ഇരട്ടിയായി. പെനാല്റ്റിയിലൂടെ ബുകായോ സാകയാണ് ആഴ്സണലിന്റെ രണ്ടാം ഗോള് നേടിയത്.
ലണ്ടനില് ആഴ്സണലിന്റെ 'ആറാട്ട്'; പ്രീമിയര് ലീഗില് വെസ്റ്റ് ഹാമിനെ തകര്ത്തുരണ്ടാം പകുതിയുടെ തുടക്കത്തില് സാക തന്നെ ഗണ്ണേഴ്സിന്റെ മൂന്നാം ഗോളും നേടി. ഒഡേഗാര്ഡിന്റെ അസിസ്റ്റില് നിന്നാണ് സാക മത്സരത്തിലെ തന്റെ രണ്ടാം ഗോള് കണ്ടെത്തിയത്. 66-ാം മിനിറ്റില് ലിയാന്ഡ്രോ ട്രൊസാര്ഡും ആഴ്സണലിന് വേണ്ടി വല ചലിപ്പിച്ചു. കൈ ഹാവേര്ട്സിന്റെ അസിസ്റ്റില് നിന്നായിരുന്നു നാലാം ഗോള് പിറന്നത്. 78-ാം മിനിറ്റില് ഹാവേര്ട്സും ലക്ഷ്യം കണ്ടതോടെ ആഴ്സണല് അഞ്ച് ഗോളുകളുടെ ആധികാരിക വിജയം ഉറപ്പിച്ചു.
വിജയത്തോടെ ഗണ്ണേഴ്സ് രണ്ടാം സ്ഥാനത്തേക്ക് ഉയര്ന്നു. 25 മത്സരങ്ങളില് 55 പോയിന്റാണ് ആഴ്സണലിന്റെ സമ്പാദ്യം. 25 മത്സരങ്ങളില് നിന്ന് 13 പോയിന്റുള്ള ബേണ്ലി 19-ാം സ്ഥാനത്താണ്.