യോഗ്യതാ മത്സരത്തില് അര്ജന്റീനയോട് തോറ്റു; പാരീസ് ഒളിംപിക്സിന് ബ്രസീല് ഇല്ല

നിലവിലെ ഒളിംപിക് സ്വര്ണ മെഡല് ജേതാക്കളാണ് ബ്രസീല്

dot image

ലണ്ടന്: 2024ലെ പാരീസ് ഒളിംപിക്സിന് യോഗ്യത നേടാനാവാതെ ബ്രസീല്. യോഗ്യതാ മത്സരത്തില് അര്ജന്റീന അണ്ടര് 23 ടീമിനോട് പരാജയപ്പെട്ടതോടെയാണ് നിലവിലെ ഒളിംപിക് സ്വര്ണ മെഡല് ജേതാക്കളായ ബ്രസീലിന് പാരീസിലേക്കുള്ള വഴിയടഞ്ഞത്. നിലവിലെ ഒളിംപിക് സ്വര്ണ മെഡല് ജേതാക്കളാണ് ബ്രസീല്.

ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു കാനറിപ്പടയുടെ തോല്വി. 77-ാം മിനിറ്റില് ലുസിയാനോ ഗോണ്ടുവാണ് അര്ജന്റീനയുടെ വിജയഗോള് നേടിയത്. വിജയത്തോടെ ആല്ബിസെലസ്റ്റുകള് പാരീസ് ഒളിംപിക്സിലേക്ക് യോഗ്യത നേടി.

യോഗ്യതാ റൗണ്ടിലെ ആദ്യ രണ്ട് സ്ഥാനക്കാര്ക്കാണ് പാരീസ് ഒളിമ്പിക്സില് പങ്കെടുക്കാനാവുക. രണ്ടാം സ്ഥാനക്കാരായാണ് അര്ജന്റീന പാരീസിലേക്ക് യോഗ്യത നേടിയത്. പരാഗ്വേയാണ് ഒന്നാം സ്ഥാനത്ത്. ബ്രസീല് മൂന്നാമതായാണ് ബ്രസീല് ഫിനിഷ് ചെയ്തത്.

ഇതോടെ തുടര്ച്ചയായ മൂന്നാം ഒളിംപിക്സ് സ്വര്ണമെന്ന കാനറിപ്പടയുടെ സ്വപ്നവും പൊലിഞ്ഞു. 2004ന് ശേഷം ആദ്യമായാണ് ബ്രസീല് ഒളിംപിക്സ് യോഗ്യത നേടാനാവാതെ പുറത്താവുന്നത്. അതേസമയം മൂന്നാം ഒളിംപിക്സ് സ്വര്ണമാണ് ആല്ബിസെലസ്റ്റുകളുടെ ലക്ഷ്യം. 2004ലെയും 2008ലെയും ഒളിംപിക്സിലാണ് അര്ജന്റീന സ്വര്ണ മെഡല് ജേതാക്കളായത്.

dot image
To advertise here,contact us
dot image