ഇസ്രായേൽ ഫുട്ബോളിനെ വിലക്കണം; ഫിഫയോട് ആവശ്യം ഉന്നയിച്ച് ഇറാൻ

കഴിഞ്ഞ വര്ഷം ഒക്ടോബര് ഏഴിനാണ് ഇസ്രായേല് ഗാസയില് യുദ്ധം ആരംഭിച്ചത്.

dot image

തെഹ്റാൻ: ഇസ്രായേല് ഫുട്ബോള് ഫെഡറേഷനെ വിലക്കണമെന്ന് ഫിഫയോട് ആവശ്യപ്പെട്ട് ഇറാന്. ഗാസ യുദ്ധത്തിന്റെ സാഹചര്യത്തില് ഫുട്ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്ത്തനങ്ങളില് നിന്നും ഇസ്രായേലിനെ വിലക്കണമെന്നാണ് ഇറാന്റെ ആവശ്യം. ഇക്കാര്യത്തില് ഉടന് നടപടിയുണ്ടാകണമെന്നും ഇറാന് ആവശ്യപ്പെട്ടു.

ഇസ്രായേലിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന കുറ്റകൃത്യങ്ങള്ക്ക് അവസാനമുണ്ടാകണം. പാവപ്പെട്ട പൗരന്മാര്ക്ക് ഭക്ഷണവും കുടിവെള്ളവും വൈദ്യസഹായവും എത്തിക്കണം തുടങ്ങിയ ആവശ്യങ്ങള് ഉന്നയിച്ചാണ് ഇറാന്റെ ഫിഫയോടുള്ള അഭ്യര്ത്ഥന.

അഭിമന്യു ഈശ്വരന് അർദ്ധ സെഞ്ച്വറി; രഞ്ജിയിൽ ബംഗാൾ തിരിച്ചടിക്കുന്നു

കഴിഞ്ഞ വര്ഷം ഒക്ടോബര് ഏഴിനാണ് ഇസ്രായേല് ഗാസയില് യുദ്ധം ആരംഭിച്ചത്. വ്യോമാക്രമണത്തിൽ ഉൾപ്പടെ 1,160 പേരോളം യുദ്ധത്തില് കൊല്ലപ്പെട്ടതായാണ് കണക്ക്.

dot image
To advertise here,contact us
dot image