
ലണ്ടന്: ഇംഗ്ലീഷ് പ്രീമിയര് ലീഗില് ലിവര്പൂളിന് തകര്പ്പന് വിജയം. ആന്ഫീല്ഡില് നടന്ന മത്സരത്തില് ബേണ്ലിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്ക്ക് പരാജയപ്പെടുത്തി. വിജയത്തോടെ പ്രീമിയര് ലീഗിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനും റെഡ്സിന് സാധിച്ചു.
സ്വന്തം തട്ടകമായ ആന്ഫീല്ഡ് സ്റ്റേഡിയത്തില് 31-ാം മിനിറ്റില് തന്നെ ലിവര്പൂള് മുന്നിലെത്തി. ഡിയോഗോ ജോട്ടയിലൂടെയാണ് ലിവര്പൂള് ലീഡെടുത്തത്. റൈറ്റ് ബാക്ക് താരം ട്രെന്റ് അലെക്സാണ്ടര് അര്ണോള്ഡിന്റെ അസിസ്റ്റാണ് ആദ്യ ഗോളിന് വഴിവെച്ചത്. ആദ്യപകുതിയുടെ അവസാനം ഡാര ഒ ഷേയിലൂടെ ബേണ്ലി സമനില പിടിച്ചു.
Three points in front of a new league record attendance at Anfield! 🙌 pic.twitter.com/NP7JhJA0ka
— Liverpool FC (@LFC) February 10, 2024
എന്നാല് രണ്ടാം പകുതിയുടെ തുടക്കത്തില് തന്നെ ആതിഥേയര് മുന്നിലെത്തി. 52-ാം മിനിറ്റില് ലൂയിസ് ഡയസാണ് ലിവര്പൂളിന് വേണ്ടി ഗോള് നേടിയത്. 79-ാം മിനിറ്റില് ഡാര്വിന് നൂനസിലൂടെ മൂന്നാം ഗോള് നേടി റെഡ്സ് വിജയമുറപ്പിച്ചു.
എത്തിഹാദില് ഹാലണ്ട് ഷോ; എവര്ട്ടണിനെ പഞ്ഞിക്കിട്ട് സിറ്റി, ലീഗില് ഒന്നാമത്വിജയത്തോടെ മാഞ്ചസ്റ്റര് സിറ്റിയെ മറികടന്ന് ലിവര്പൂള് ഒന്നാം സ്ഥാനത്തേക്ക് വീണ്ടും തിരിച്ചെത്തി. ഇന്ന് നടന്ന മത്സരത്തില് എവര്ട്ടണിനെ തോല്പ്പിച്ചാണ് സിറ്റി ഒന്നാമതെത്തിയത്. 24 മത്സരങ്ങളില് നിന്ന് 54 പോയിന്റോടെയാണ് ലിവര്പൂള് വീണ്ടും തലപ്പത്തെത്തിയത്.