വിനീഷ്യസ് രാവ്; റയൽ മാഡ്രിഡ് സൂപ്പർകോപ്പ ചാമ്പ്യൻസ്

മത്സരം 10 മിനിറ്റിലെത്തുമ്പോഴേയ്ക്കും റയൽ മാഡ്രിഡ് രണ്ട് ഗോളിന് മുന്നിലെത്തി.

dot image

റിയാദ്: സൂപ്പർകോപ്പ ചാമ്പ്യന്മാരായി റയൽ മാഡ്രിഡ്. എൽ ക്ലാസിക്കോയിൽ ബാഴ്സലോണയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്താണ് റയൽ മാഡ്രിഡ് ചാമ്പ്യന്മാരായത്. വിനീഷ്യസ് ജൂനിയർ ഹാട്രിക് ഗോളുകളോടെ കളം നിറഞ്ഞ മത്സരത്തിൽ ബാഴ്സയ്ക്ക് ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. 13-ാം തവണ റയൽ സൂപ്പർ കോപ്പ സ്വന്തമാക്കി. 14 തവണ സൂപ്പർകോപ്പ നേടിയ ബാഴ്സലോണയുടെ റെക്കോർഡിന് അടുത്തെത്താനും റയലിന് സാധിച്ചു.

മത്സരം 10 മിനിറ്റിലെത്തുമ്പോഴേയ്ക്കും റയൽ മാഡ്രിഡ് രണ്ട് ഗോളിന് മുന്നിലെത്തി. ഏഴാം മിനിറ്റിലും 10-ാം മിനിറ്റിലും വിനീഷ്യസ് ജൂനിയറാണ് ഗോൾവല ചലിപ്പിച്ചത്. മത്സരത്തിൽ ബാഴ്സലോണയുടെ ഏക ഗോൾ 33-ാം മിനിറ്റിൽ വന്നു. റോബർട്ട് ലെവന്ഡോവ്സ്കിയാണ് ബാഴ്സയ്ക്കായി ഗോൾ നേടിയത്. എന്നാൽ 38-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ റയൽ വീണ്ടും മുന്നിലെത്തി. മൂന്നാം ഗോളിലൂടെ വിനീഷ്യസ് ജൂനിയർ തന്റെ ഹാട്രിക് പൂർത്തിയാക്കി.

ധ്രുവ് ജുറേൽ ഒരിക്കൽ അവസാനിപ്പിക്കാൻ തീരുമാനിച്ച ക്രിക്കറ്റ് കരിയർ; ഇന്ന് ഇന്ത്യൻ ടീമിലേക്ക്

രണ്ടാം പകുതിയിൽ 64-ാം മിനിറ്റിൽ റോഡ്രിഗോ കൂടി ഗോൾ കണ്ടെത്തിയതോടെ സ്കോർനിലയിൽ റയൽ 4-1ന് മുന്നിലെത്തി. പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാൻ ബാഴ്സയ്ക്ക് കഴിഞ്ഞില്ല. നിശ്ചിത സമയത്തിന് ശേഷം അഡീഷണൽ സമയം മത്സരത്തിന് അനുവദിച്ചില്ല. റയൽ മാഡ്രിഡ് സൂപ്പർകോപ്പയുടെ ചാമ്പ്യന്മാരെന്ന് അതിനോടകം വ്യക്തമായിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹോം സ്റ്റേഡിയത്തിൽ കപ്പുയർത്താൻ യോഗ്യതയുള്ള ടീം റയൽ മാഡ്രിഡ് തന്നെയാണ്.

dot image
To advertise here,contact us
dot image