പാമറിന്റെ ഒറ്റഗോളില് ഫുള്ഹാം വീണു; പ്രീമിയര് ലീഗില് ചെല്സിക്ക് നിര്ണായക വിജയം

ലീഗ് ടേബിളില് എട്ടാം സ്ഥാനത്തേക്ക് ഉയരാനും ചെല്സിക്ക് സാധിച്ചു

dot image

ലണ്ടന്: പ്രീമിയര് ലീഗില് ഫുള്ഹാമിനെതിരായ മത്സരത്തില് ചെല്സിയ്ക്ക് വിജയം. ഹോം സ്റ്റേഡിയമായ സ്റ്റാംഫോര്ഡ് ബ്രിഡ്ജില് നടന്ന മത്സരത്തില് ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയമാണ് ബ്ലൂസ് സ്വന്തമാക്കിയത്. വിജയത്തോടെ മാഞ്ചസ്റ്റര് യുണൈറ്റഡിനെ മറികടന്ന് ലീഗ് ടേബിളില് എട്ടാം സ്ഥാനത്തേക്ക് ഉയരാനും ചെല്സിക്ക് സാധിച്ചു.

ആദ്യപകുതിയുടെ അധിക സമയത്താണ് മത്സരത്തിലെ ഒരേയൊരു ഗോള് പിറന്നത്. യുവതാരം കോള് പാമറാണ് പെനാല്റ്റിയിലൂടെ ചെല്സിക്ക് വേണ്ടി ഗോളടിച്ചത്. ഈ സീസണില് താരം നേടുന്ന ഒന്പതാമത് ഗോളായിരുന്നു ഇത്.

ലീഡ് വഴങ്ങിയതിന് ശേഷം സമനില ഗോളിനായി ഫുള്ഹാം പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. രണ്ടാം പകുതിയില് ആതിഥേയര്ക്കും കാര്യമായ അവസരങ്ങള് സൃഷ്ടിക്കാനായില്ല. രണ്ടാം പകുതിയില് ഒരു ഷോട്ട് മാത്രമാണ് ചെല്സിയ്ക്ക് ലക്ഷ്യത്തിലേക്ക് തൊടുക്കാന് കഴിഞ്ഞതെന്ന് കോച്ച് മൗറീഷ്യോ പൊച്ചറ്റീനോയ്ക്ക് ആശങ്ക സൃഷ്ടിച്ചേക്കും.

ചരിത്രം; മലേഷ്യ ഓപ്പണില് സ്വാതിക്-ചിരാഗ് സഖ്യം ഫൈനലില്

നിര്ണായക വിജയത്തോടെ 21 മത്സരങ്ങളില് നിന്ന് 31 പോയിന്റുമായി ചെല്സി എട്ടാം സ്ഥാനത്തേക്ക് ഉയര്ന്നു. അതേ പോയിന്റുള്ള മാഞ്ചസ്റ്റര് യുണൈറ്റഡ് ഗോള് വ്യത്യാസത്തില് ചെല്സിക്ക് താഴെ ഒന്പതാം സ്ഥാനത്താണ്. 21 മത്സരങ്ങളില് നിന്ന് 24 പോയിന്റുള്ള ഫുള്ഹാം ലീഗില് 13-ാം സ്ഥാനത്താണ്.

dot image
To advertise here,contact us
dot image