
കൊൽക്കത്ത: യുവാൻ ഫെറാൻഡോയെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റി മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്. പരിശീലകനായുള്ള യുവാന്റെ കരാർ അവസാനിച്ചിരുന്നു. നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിലും ഡ്യൂറൻഡ് കപ്പിലും ചാമ്പ്യന്മാരാണ് മോഹൻ ബഗാൻ. രണ്ട് കിരീടങ്ങളും മോഹൻ ബഗാന് നേടി കൊടുത്തത് യുവാൻ ഫെറാൻഡോയാണ്.
പുതിയ പരിശീലകനായി അന്റോണിയോ ഹബാസിനെയാണ് സൂപ്പർ ജയന്റ്സ് തട്ടകത്തിൽ എത്തിച്ചിരിക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച പരിശീലകൻ എന്നാണ് അൻ്റോണിയോ ഹബാസ് അറിയപ്പെടുന്നത്. 2014ലും 2019-20 സീസണിലും മോഹൻ ബഗാന് (എടികെ മോഹൻ ബഗാൻ) ഐഎസ്എൽ കിരീടങ്ങൾ നേടി നൽകിയത് അന്റോണിയോ ഹബാസ് ആണ്.
തീ സിറാജ്; ഒന്നാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യഎട്ടാം തിയതി ആരംഭിക്കുന്ന സൂപ്പർ കപ്പിൽ ഹബാസ് മോഹൻ ബഗാന്റെ പരിശീലകനാകും. ഒമ്പതാം തിയതി ശ്രീനിധി ഡെക്കാനുമായാണ് മോഹൻ ബഗാന്റെ ആദ്യ മത്സരം. ഇന്ത്യൻ സൂപ്പർ ലീഗിൽ നിലവിൽ അഞ്ചാം സ്ഥാനത്താണ് മോഹൻ ബഗാൻ. 10 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ആറ് ജയവും മൂന്ന് തോൽവിയും ഒരു സമനിലയും മോഹൻ ബഗാൻ സ്വന്തമാക്കിയിട്ടുണ്ട്.