
കൊല്ക്കത്ത: ഇന്ത്യന് സൂപ്പര് ലീഗില് അപരാജിത കുതിപ്പ് തുടര്ന്ന് എഫ്സി ഗോവ. ശനിയാഴ്ച നടന്ന മത്സരത്തില് ഒന്നിനെതിരെ നാല് ഗോളുകള്ക്ക് മോഹന് ബഗാനെയാണ് ഗോവ പരാജയപ്പെടുത്തിയത്. ഏഴാം വിജയത്തോടെ ഗോവ പോയിന്റ് പട്ടികയില് ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
മോഹന് ബഗാന്റെ സ്വന്തം തട്ടകമായ കൊല്ക്കത്തയിലെ സാള്ട്ട് ലേക്ക് സ്റ്റേഡിയത്തില് നടന്ന മത്സരത്തില് തുടക്കത്തില് തന്നെ ഗോള് നേടാന് ഗോവയ്ക്ക് കഴിഞ്ഞു. പത്താം മിനിറ്റില് നോഹ് സദോയ് പെനാല്റ്റിയിലൂടെ നേടിയ ഗോളാണ് ഗോവയെ മുന്നിലെത്തിച്ചത്. 42-ാം മിനിറ്റില് വിക്ടര് റോഡ്രിഗസ് ഗോവന് സ്കോര് ഇരട്ടിയാക്കി.
'ആ ഹാട്രിക്കിന് പകരം ഓണ്ഗോള് നേടിയാല് മതിയായിരുന്നു'; ഫൈനല് മറക്കാനാഗ്രഹിക്കുന്നുവെന്ന് എംബാപ്പെആദ്യപകുതിയുടെ അധിക സമയത്ത് നോഹ് മത്സരത്തിലെ തന്റെ രണ്ടാം ഗോളും സ്വന്തമാക്കി. ഗോവയുടെ മൂന്നാം ഗോള് പിറന്ന് നാല് മിനിറ്റിനുള്ളില് തന്നെ മോഹന് ബഗാന് തിരിച്ചടിച്ചു. അധിക സമയത്തെ ഏഴാം മിനിറ്റില് ദിമിത്രി പെട്രാടോസ് ആണ് ആതിഥേയരുടെ ആശ്വാസ ഗോള് നേടിയത്. രണ്ടാം പകുതിയുടെ അധിക സമയത്ത് കാര്ലോസ് മാര്ട്ടിനസ് പെനാല്റ്റിയിലൂടെ നേടിയ ഗോളോടെ ഗോവ ആധികാരിക വിജയം ഉറപ്പിച്ചു.