'ക്യാപ്റ്റൻസ് ഓഫ് ദ വേൾഡ്'; ഫിഫ 2022 ലോകകപ്പ് ഡോക്യുമെന്ററി റിലീസിന്

ഡ്രെസ്സിംഗ് റൂമിലെ ആരും കാണാത്ത സംഭവങ്ങൾ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

dot image

കാലിഫോർണിയ: ഫിഫ 2022 ഫുട്ബോൾ ലോകകപ്പ് ഡോക്യുമെന്ററി സീരിസ് റിലീസിനൊരുങ്ങുന്നു. നെറ്റ്ഫ്ളിക്സാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, ഹാരി കെയ്ൻ തുടങ്ങിയവരുടെ അഭിമുഖങ്ങൾ സഹിതമാണ് ഡോക്യുമെന്ററി ഇറങ്ങുന്നത്. ഡോക്യുമെന്ററിയുടെ ട്രെയിലർ സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ്.

ഡ്രെസ്സിംഗ് റൂമിലെ ആരും കാണാത്ത സംഭവങ്ങൾ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ 30ന് ഡോക്യുമെന്ററിയുടെ ആദ്യ ഭാഗം പുറത്തിറങ്ങും. ലോകകപ്പിൽ പങ്കെടുത്ത 32 രാജ്യങ്ങളുടെയും അവരുടെ ആരാധകരുടെയും പ്രതികരണങ്ങൾ ഡോക്യുമെന്ററിയിൽ നെറ്റ്ഫ്ളിക്സ് ഉൾപ്പെടുത്തിയിട്ടുണ്ട്.

താരങ്ങൾ തോൽക്കുമ്പോൾ; സാക്ഷി വിരാമമിട്ടത് ഗുസ്തിയെ അടയാളപ്പെടുത്തിയ കരിയർ

2022ൽ നെറ്റ്ഫ്ളിക്സ് പുറത്തിറക്കിയ 'ക്യാപ്റ്റൻസ്' എന്ന സീരിസിന്റെ രണ്ടാം ഭാഗമാണ് പുതിയ ഡോക്യുമെന്ററി. ലോകകപ്പിന്റെ യോഗ്യതാ മത്സരം കളിച്ച ടീമുകളെ കുറിച്ചാണ് ആദ്യ ഭാഗത്തിൽ പറഞ്ഞത്. ക്രൊയേഷ്യയുടെ ലൂക്ക മോൻഡ്രിച്ച്, ബ്രസീലിന്റെ തിയാഗോ ഡി സിൽവ, ആഫ്രിക്കൻ രാജ്യമായ ഗാബോണിന്റെ പിയെ എമെറിക് ഓബമെയാങ് എന്നിവർ ആദ്യ ഭാഗത്തിൽ ഉണ്ടായിരുന്നു.

dot image
To advertise here,contact us
dot image