മൻവീർ സിംഗിനെ മുട്ടുകൊണ്ട് ഇടിച്ചിട്ട് ആകാശ് മിശ്ര, ചുവപ്പ് കാർഡ്

25-ാം മിനിറ്റിൽ മുംബൈ സിറ്റിക്ക് വീണ്ടും തിരിച്ചടി ലഭിച്ചു.

dot image

മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി-മോഹൻ ബഗാൻ മത്സരത്തില് ആകാശ് മിശ്രയ്ക്ക് ചുവപ്പ് കാർഡ്. 13-ാം മിനിറ്റിൽ മുംബൈ സിറ്റി താരത്തിനാണ് റെഡ് കാർഡ് ലഭിച്ചത്. മോഹൻ ബഗാൻ താരം മൻവീർ സിംഗിന്റെ പുറത്ത് മുട്ടുകൊണ്ട് ചവിട്ടിയതിനാണ് ആകാശ് മിശ്രയ്ക്ക് ചുവപ്പ് കാർഡ് ലഭിച്ചത്. നട്ടെല്ലിന് ഗുരുതര പരിക്കേല്ക്കാവുന്ന തരത്തിൽ കഠിനമായ ഫൗളാണ് ആകാശ് മിശ്രയുടെ ഭാഗത്ത് നിന്നുണ്ടായത്.

ചുവപ്പ് കാർഡ് ലഭിച്ചതോടെ ആകാശ് മിശ്രയ്ക്ക് പുറത്തുപോകേണ്ടി വന്നു. ഇതോടെ മുംബൈ സിറ്റിയുടെ അംഗബലം 10 ആയി ചുരുങ്ങി. പിന്നാലെ ടീമിൽ ഒരു മാറ്റവും മുംബൈ സിറ്റിയുടെ ഭാഗത്ത് നിന്നുണ്ടായി. മുന്നേറ്റ നിരയിൽ നിന്ന് ലാലിയന്സുവാല ചങ്തെയെ മുംബൈയ്ക്ക് പിൻവലിക്കേണ്ടി വന്നു. പകരമായി പ്രതിരോധത്തിലേക്ക് വാൽപുയ ഇറങ്ങി. ആകാശ് മിശ്രയുടെ വിടവ് നികത്താനാണ് മുംബൈ സിറ്റിയുടെ ശ്രമം.

ഐപിഎല്ലിന്റെ സാമ്പത്തിക ശാസ്ത്രം; വരുമാനം എങ്ങനെ?

25-ാം മിനിറ്റിൽ മുംബൈ സിറ്റിക്ക് വീണ്ടും തിരിച്ചടി ലഭിച്ചു. ജേസൺ കമ്മിങ്സിന്റെ ഗോളിലൂടെ മോഹൻ ബഗാൻ മത്സരത്തിൽ മുന്നിലെത്തി. 35-ാം മിനിറ്റിൽ മോഹൻ ബഗാൻ വീണ്ടും വലചലിപ്പിച്ചെങ്കിലും ഓഫ് സൈഡിൽ കുരുങ്ങി. 44-ാം മിനിറ്റിൽ സമനില പിടിക്കാൻ മുംബൈ സിറ്റിക്ക് കഴിഞ്ഞു. ഇടത് വിങ്ങിൽ ബിപിൻ സിംഗിന്റെ പാസിൽ ഗ്രെഗ് സ്റ്റുവര്ട്ടിന്റെ തകർപ്പൻ ഹെഡർ പന്ത് വലയിലെത്തിച്ചു. മത്സരം ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.

dot image
To advertise here,contact us
dot image