
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ കുരുക്കി ക്രിസ്റ്റൽ പാലസ്. ഇരുടീമുകളും രണ്ട് ഗോൾ വീതം നേടി. മത്സരത്തിലുടനീളം മാഞ്ചസ്റ്റർ സിറ്റിയുടെ ആധിപത്യമാണ് കണ്ടത്. പക്ഷേ 95-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയാണ് ക്രിസ്റ്റൽ പാലസിന് ആവേശകരമായ സമനില സമ്മാനിച്ചത്.
തുടക്കത്തിൽ സിറ്റിക്കെതിരെ ക്രിസ്റ്റൽ പാലസ് ശക്തമായ പ്രതിരോധം ഒരുക്കി. എങ്കിലും 24-ാം മിനിറ്റിൽ ജാക്ക് ഗ്രീലിഷ് ക്രിസ്റ്റൽ പാലസിന്റെ പ്രതിരോധ കോട്ട പൊളിച്ചു. 56-ാം മിനിറ്റിൽ റിക്കോ ലൂയിസ് കൂടി ഗോൾ കണ്ടെത്തിയതോടെ സിറ്റി 2-0ന് മുന്നിലായി. പക്ഷേ 76-ാം മിനിറ്റിൽ ജീൻ-ഫിലിപ്പി ക്രിസ്റ്റൽ പാലസിന്റെ ആദ്യ ഗോൾ നേടി. 95-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി മൈക്കിൾ ഒലിസെ വലയിലെത്തിച്ചതോടെ ക്രിസ്റ്റൽ പാലസ് സമനില പിടിച്ചു.
ഇംഗ്ലീഷ് പ്രീമിയർ ലീഗിനിടെ താരം തളർന്ന് വീണു; മത്സരം ഉപേക്ഷിച്ചുമറ്റൊരു മത്സരത്തിൽ ഷെഫീൽഡ് യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്ത് ചെൽസി വിജയവഴിയിൽ തിരിച്ചെത്തി. രണ്ട് പരാജയങ്ങൾക്ക് ശേഷമാണ് ചെൽസി പ്രീമിയർ ലീഗിൽ വിജയം നേടുന്നത്. 54-ാം മിനിറ്റിൽ കോൾ പാൽമറും 61-ാം മിനിറ്റിൽ നിക്കോളാസ് ജാക്സണും ചെൽസിയുടെ ഗോളുകൾ നേടി.