
മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ കരുത്തരായ മുംബൈ സിറ്റിയെ സമനിലയിൽ തളച്ച് ഈസ്റ്റ് ബംഗാൾ. ഇരുടീമുകൾക്കും ഗോൾ നേടാൻ കഴിഞ്ഞില്ല. മുംബൈയെ അവരുടെ സ്റ്റേഡിയത്തിൽ സമനിലയിൽ തളക്കാൻ കഴിഞ്ഞത് ഈസ്റ്റ് ബംഗാളിന് ആത്മവിശ്വാസമായി. എന്നാൽ മോഹൻ ബഗാനുമായും കേരള ബ്ലാസ്റ്റേഴ്സുമായും മത്സരം വരാനിരിക്കെ ഈസ്റ്റ് ബംഗാളിനോട് സമനില വഴങ്ങിയ മുംബൈയ്ക്ക് ദൗർബല്യങ്ങൾ പരിശോധിക്കണമെന്ന മുന്നറിയിപ്പാണ് നൽകുന്നത്.
ആദ്യ പകുതിയിൽ മുംബൈ സിറ്റിയുടെ ആധിപത്യം ഗ്രൗണ്ടിലുണ്ടായിരുന്നു. ഭൂരിഭാഗം സമയത്തും മുംബൈ താരങ്ങൾ പന്തിനെ നിയന്ത്രിച്ചു. പക്ഷേ ഗോൾ വല ചലിപ്പിക്കാൻ മുംബൈയ്ക്ക് കഴിഞ്ഞില്ല. ഈസ്റ്റ് ബംഗാളിന്റെ ഭാഗത്ത് നിന്ന് ആക്രമണം കുറവായിരുന്നു. എങ്കിലും മുംബൈയെ ഗോളടിപ്പിക്കാതിരിക്കാൻ ഈസ്റ്റ് ബംഗാൾ പ്രതിരോധം പ്രത്യേകം ശ്രദ്ധിച്ചു.
'ക്യാപ്റ്റനാക്കണം'; ഗുജറാത്ത് വിടും മുമ്പെ പാണ്ഡ്യ അറിയിച്ചുരണ്ടാം പകുതിയിലും ഈസ്റ്റ് ബംഗാൾ പ്രതിരോധം അച്ചടക്കം പാലിച്ചു. മത്സരം സമനിലയിൽ അവസാനിപ്പിക്കാനായിരുന്നു ഈസ്റ്റ് ബംഗാൾ ശ്രമിച്ചത്. മുംബൈ സിറ്റിക്കെതിരെ അവസാന നിമിഷം വരെയും ഈസ്റ്റ് ബംഗാൾ ശക്തമായ മത്സരം കാഴ്ചവെച്ചു. ഇതോടെ ഗോൾരഹിത സമനിലയോടെ മത്സരത്തിന് അവസാനമായി.