ലയണൽ മെസ്സി 2034ലെ ലോകകപ്പിനും ഉണ്ടാകണം; ഫിഫ പ്രസിഡന്റ്

2034ൽ മെസ്സിയുടെ പ്രായം 47ൽ എത്തും.

dot image

സൂറിച്ച്: ഖത്തറിൽ ലോകകിരീടം നേടിയതോടെ കരിയറിന്റെ പൂർണതയിലാണ് ഫുട്ബോൾ മിശിഹാ ലയണൽ മെസ്സി. അർജന്റീനയ്ക്കായി എല്ലാം നേടിയിട്ടും മെസ്സി ഇനിയും കളത്തിൽ തുടരണമെന്നാണ് ആരാധകരുടെ ആഗ്രഹം. ഇക്കാര്യം വ്യക്തമാക്കുന്നതാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇന്ഫന്റിനോയുടെ പ്രസ്താവന.

ലയണൽ മെസ്സി 2026ലെ ലോകകപ്പ് കളിക്കണം, അതിനുശേഷം 2030ലും ലോകകപ്പ് കളിക്കണം, 2034ലെ ലോകകപ്പിനും ലയണൽ മെസ്സി ഉണ്ടാകണമെന്നും ഇൻഫന്റീനോ വ്യക്തമാക്കി.

ചെൽസിയെ മറികടന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്; ആസ്റ്റൺ വില്ലയോട് തോറ്റ് സിറ്റി

ഖത്തർ മെസ്സിയുടെ കരിയറിലെ അവസാന ലോകകപ്പെന്നാണ് കരുതുന്നത്. ടൂർണമെന്റിൽ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരവും മെസ്സിക്കായിരുന്നു. 36 വയസ് പിന്നിട്ടു എങ്കിലും താരം ഇതുവരെയും വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല. 2034ൽ മെസ്സിയുടെ പ്രായം 47ൽ എത്തും.

dot image
To advertise here,contact us
dot image