തന്റെ ജീവിതത്തിലെ മനോഹര നിമിഷം അതാവും; ലോകകപ്പ് യോഗ്യത സ്വപ്നം കണ്ട് സുനിൽ ഛേത്രി

ലോകകപ്പ് യോഗ്യതയക്കായി ഇന്ത്യയുടെ അടുത്ത മത്സരം നവംബർ 16ന് കുവൈറ്റിനെതിരെയാണ്.

dot image

ഡൽഹി: ഇന്ത്യൻ ഫുട്ബോളിലെ എക്കാലത്തെയും മികച്ച ഇതിഹാസമാണ് സുനിൽ ഛേത്രി. അന്താരാഷ്ട്ര ഫുട്ബോളിൽ കൂടുതൽ ഗോൾ നേടിയവരിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ലയണൽ മെസ്സിയുടെയും പേരിനൊപ്പമാണ് ഛേത്രിയും ചേർക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ ലോകകപ്പ് യോഗ്യതയെക്കുറിച്ചാണ് ഛേത്രിയുടെ ചിന്തകൾ മുഴുവൻ. ഇന്ത്യ ലോകകപ്പ് യോഗ്യത നേടുന്നത് തന്റെ ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷമായിരിക്കുമെന്ന് സുനിൽ ഛേത്രി പറയുന്നു.

ആ ദിവസത്തെക്കുറിച്ച് തനിക്ക് ഏറെ പ്രതീക്ഷകളുണ്ട്. തന്നെപ്പോലെ ഒരു രാജ്യം മുഴുവൻ ആ ദിവസത്തിനായി കാത്തിരിക്കുന്നു. അത് ഉടൻ തന്നെ സംഭവിക്കും. തനിക്ക് 39 വയസായിരിക്കുന്നു. ഒരുപാട് കാലം താൻ ഫുട്ബോളിൽ തുടരില്ല. എങ്കിലും വരാനിരിക്കുന്ന മൂന്ന് മാസം നിർണായകമാണെന്നും സുനിൽ ഛേത്രി ഫിഫയോട് പറഞ്ഞു.

ലോകകപ്പ് യോഗ്യതയക്കായി ഇന്ത്യയുടെ അടുത്ത മത്സരം നവംബർ 16ന് കുവൈറ്റിനെതിരെയാണ്. അഫ്ഗാനിസ്ഥാൻ, ഖത്തർ ടീമുകളും ഉൾപ്പെടുന്ന ഗ്രൂപ്പിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തിയാൽ അടുത്ത റൗണ്ടിൽ എത്തും.

dot image
To advertise here,contact us
dot image