ജോസഫ് മാർട്ടിനെസ് ഇന്റർ മയാമി വിടുന്നു; സ്ഥിരീകരിച്ച് ജെറാര്ഡോ മാര്ട്ടിനോ

മയാമിയിലേക്ക് ലൂയിസ് സുവാരസ് എത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടിയിലാണ് മാർട്ടിനെസിന്റെ പിന്മാറ്റം.

dot image

ഫ്ലോറിഡ: ഇന്റർ മയാമി മുന്നേറ്റ താരം ജോസഫ് മാർട്ടിനെസ് ക്ലബ് വിടുന്നതായി പരിശീലകൻ ജെറാർഡോ മാർട്ടിനോ. നവംബറിലെ ഇന്റർ മയാമിയുടെ ചൈനീസ് സന്ദർശനത്തിൽ മാർട്ടിനെസ് ടീമിനൊപ്പം ഉണ്ടാകില്ല. ടീം വിടുന്നതിനെ കുറിച്ച് മാർട്ടിനെസിനോട് താൻ സംസാരിച്ചില്ല. അതിൽ നിന്നും താരത്തെ പിന്തിരിപ്പിക്കുക പ്രയാസമെന്നും മയാമി പരിശീലകൻ വ്യക്തമാക്കി.

വെനസ്വേലൻ താരം ജോസഫ് മാർട്ടിനെസ് കഴിഞ്ഞ ജനുവരിയിലാണ് ഇന്റർ മയാമിയിൽ എത്തിയത്. 40 മത്സരങ്ങളിൽ നിന്നായി 12 ഗോളുകൾ താരം നേടിയിട്ടുണ്ട്. തന്റെ മുൻ ക്ലബായ അറ്റ്ലാന്റ യുണൈറ്റഡിലേക്കാണ് താരത്തിന്റെ ചുവടുമാറ്റം. മയാമിയിലേക്ക് ലൂയിസ് സുവാരസ് എത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടിയിലാണ് മാർട്ടിനെസിന്റെ പിന്മാറ്റം.

അതിനിടെ സീസണിലെ അവസാന മത്സരത്തിൽ ഇന്റർ മയാമി പരാജയപ്പെട്ടു. ചാര്ലോട്ട് എഫ്സിയോട് എതിരില്ലാത്ത ഒരു ഗോളിനാണ് മയാമി തോറ്റത്. ഇതാദ്യമായാണ് മെസ്സി 90 മിനിറ്റും കളിച്ച മത്സരം ഇന്റർ മയാമി പരാജയപ്പെടുന്നത്.

dot image
To advertise here,contact us
dot image