
ബാര്ബഡോസ്: ട്വന്റി 20 ക്രിക്കറ്റില് നിന്ന് വിരമിക്കല് പ്രഖ്യാപിച്ച് വിരാട് കോഹ്ലി. ലോകകപ്പില് ഇന്ത്യയുടെ വിജയത്തിന് പിന്നാലെയാണ് അപ്രതീക്ഷിത പ്രഖ്യാപനമുണ്ടായത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ കലാശപ്പോരില് ഇന്ത്യയ്ക്ക് വേണ്ടി അര്ദ്ധ സെഞ്ച്വറി നേടി നിര്ണായക പ്രകടനം കാഴ്ച വെച്ചിരുന്നു.
'ഇന്ത്യയ്ക്ക് വേണ്ടിയുള്ള എന്റെ അവസാനത്തെ ടി 20 ലോകകപ്പാണിത്. ഇതില് കപ്പുയര്ത്തണമെന്ന് ഞാന് ആഗ്രഹിച്ചിരുന്നു. പുതിയ തലമുറയ്ക്ക് വഴിമാറികൊടുക്കുന്നു. ഞാന് വിരമിക്കല് പ്രഖ്യാപിക്കുകയാണ്', മത്സരത്തിന് ശേഷം കോഹ്ലി പറഞ്ഞു.
VIRAT KOHLI HAS RETIRED FROM T20I CRICKET. 🥹
— Mufaddal Vohra (@mufaddal_vohra) June 29, 2024
- Thank you for everything, King. ❤️ pic.twitter.com/2PBqgOeDSd
ട്വന്റി 20 ലോകകപ്പില് രണ്ടാം കിരീടം ഉയര്ത്തിയിരിക്കുകയാണ് ടീം ഇന്ത്യ. ബാര്ബഡോസില് നടന്ന കലാശപ്പോരില് ദക്ഷിണാഫ്രിക്കയെ ഏഴ് റണ്സിന് തകര്ത്താണ് ഹിറ്റ്മാനും പിള്ളേരും കപ്പുയര്ത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിങ്ങിനിറങ്ങിയ കോഹ്ലി 59 പന്തില് 76 റണ്സാണ് അടിച്ചുകൂട്ടിയത്.