ബാറ്റിങ്ങിലും ബൗളിങ്ങിലുംഇന്ത്യൻ താരങ്ങളുടെ സർവാധിപത്യമുള്ള ഐപിഎൽ സീസൺ 10

കണക്കുകൾ നോക്കിയാൽ ഈ സീസണിലെ റൺനേട്ടത്തിൽ മുന്നിലുള്ള ആദ്യ അഞ്ചുപേരിൽ നാലും ഇന്ത്യക്കാരാണ്. വിക്കറ്റ് നേട്ടത്തിലാകട്ടെ, മുന്നിലുള്ള അഞ്ചുപേരും ഇന്ത്യന് കളിക്കാരാണ്

dot image

ന്യൂഡല്ഹി: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് എന്നാൽ, ഇന്ത്യക്കാർ മാത്രം കളിക്കുന്ന കളിയല്ല, ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗാണ് ഇന്ത്യൻ പ്രീമിയർ ലീഗ്. പ്രധാന ക്രിക്കറ്റ് രാജ്യങ്ങളിലെയും അസോസിയേറ്റ് രാജ്യങ്ങളിലെയും പ്രമുഖ താരങ്ങളെല്ലാം ലീഗിൽ കളിക്കുന്നുണ്ട്. അതിൽ പലരും വരുന്നത് കോടിയുടെ കിലുക്കത്തിലാണ്. ഇതൊക്കെയാണെങ്കിലും ഐപിഎൽ സീസൺ അവസാനത്തോടുക്കുമ്പോൾ ഇന്ത്യൻ താരങ്ങളുടെ സർവാധിപത്യമുള്ള ഒരു ടൂർണമെന്റാണ് നമുക്ക് മുന്നിലൂടെ കടന്ന് പോകുന്നത്.

കണക്കുകൾ നോക്കിയാൽ ഈ സീസണിലെ റൺനേട്ടത്തിൽ മുന്നിലുള്ള ആദ്യ അഞ്ചുപേരിൽ നാലും ഇന്ത്യക്കാരാണ്. വിക്കറ്റ് നേട്ടത്തിലാകട്ടെ, മുന്നിലുള്ള അഞ്ചുപേരും ഇന്ത്യയിൽ നിന്നാണ്.ബാറ്റിങ്ങിൽ വിരാട് കോലി മുന്നിൽ നിൽക്കുമ്പോൾ ഋതുരാജ് ഗെയ്ക്വാദ്, ട്രാവിസ് ഹെഡ്, സായ് സുദർശൻ, സഞ്ജു സാംസൺ എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. ബാറ്റിങ്ങിൽ ആദ്യ അഞ്ചിലുള്ള ഒരേയൊരു വിദേശ താരം ഓസ്ട്രേലിയക്കാരനായ ട്രാവിസ് ഹെഡ് മാത്രമാണ്.

ബൗളിങ്ങിൽ ആദ്യ പത്തുപേരെയെടുത്താൽ പുറത്തുനിന്ന് ഒരേയൊരാൾ മാത്രം, വെസ്റ്റ് ഇൻഡീസുകാരൻ സുനിൽ നരെയ്ൻ. 20 വിക്കറ്റുമായി ജസ്പ്രീത് ബുംറ മുന്നിൽനിൽക്കുമ്പോൾ, ഹർഷൽ പട്ടേൽ, വരുൺ ചക്രവർത്തി, തുഷാർ ദേശ്പാണ്ഡെ, ഖലീൽ അഹമ്മദ് എന്നിവരാണ് യഥാക്രമം ആദ്യ അഞ്ചു സ്ഥാനങ്ങളിൽ.

ഡേവിഡ് വാർണർ, ജോസ് ബട്ലർ, ജോണി ബെയർസ്റ്റോ, ഡാരിൽ മിച്ചൽ തുടങ്ങിയ ലോകോത്തര ബാറ്റർമാർ ടൂർണമെന്റിലുണ്ട്. ഐപിഎൽ ചരിത്രത്തിലെ ഉയർന്ന തുകയ്ക്ക് (24.75 കോടി) കൊൽക്കത്ത ടീമിലെത്തിയ മിച്ചൽ സ്റ്റാർക്, പാറ്റ് കമിൻസ്, ട്രെന്റ് ബോൾട്ട്, കാഗിസോ റബാഡ, റാഷിദ് ഖാൻ തുടങ്ങി സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളർമാരും കളിക്കുന്ന ടൂർണമെന്റിലാണ് മത്സരപരിചയം കുറഞ്ഞ പല ഇന്ത്യൻ യുവ താരങ്ങളും മുന്നിൽ നിൽക്കുന്നത്.

വിൻഡീസ് താരങ്ങൾ ഒരുമിച്ച് നിന്നാൽ ഇന്ത്യയെ തോൽപ്പിക്കാം: ടി20 ഫൈനലിസ്റ്റുകളെ പ്രവചിച്ച് ബ്രയാൻ ലാറ
dot image
To advertise here,contact us
dot image