
നടി മീര വാസുദേവ് വിവാഹിതയായി. ക്യാമറാമാന് വിപിന് പുതിയങ്കമാണ് വരൻ.
കോയമ്പത്തൂരിലായിരുന്നു വിവാഹം. മീര തന്നെയാണ് ചിത്രങ്ങള് സമൂഹമാധ്യമ അക്കൗണ്ടിലൂടെ പുറത്തുവിട്ടത്.
മീര പ്രധാന വേഷത്തിലെത്തിയ കുടുംബവിളക്ക് സീരിയലിൽ വിപിന് ക്യാമറാമാനായിരുന്നു.
പാലക്കാട് ആലത്തൂര് സ്വദേശിയായ വിപിന് പുതിയങ്കം സിനിമ, ടെലിവിഷന് മേഖലയിൽ ക്യാമറാമാനായി പ്രവര്ത്തിക്കുകയാണ്.
2019 മെയ് മുതല് ഇരുവരും ഒരേ പ്രോജക്ടില് പ്രവര്ത്തിച്ചുവരികയായിരുന്നു. കഴിഞ്ഞ ഒരു വര്ഷത്തോളമായി ഇരുവരും സൗഹൃദത്തിലായിരുന്നു. പിന്നീട് സൗഹൃദം പ്രണയത്തിന് വഴിമാറി.
ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും കുടുബാംഗങ്ങളും മാത്രമാണ് വിവാഹ ചടങ്ങില് പങ്കെടുത്തത്.
വിവാഹത്തിൽ ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രമാണ് പങ്കെടുത്തത്. സിനിമാ-ടെലിവിഷൻ മേഖലയിൽ നിന്ന് ആരും വിവാഹത്തിനുണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്.
'ഗോല്മാല്' എന്ന തെലുങ്ക് സിനിമയിലൂടെയാണ് മീരാ വാസുദേവ് സിനിമയിലെത്തുന്നത്. ബ്ലെസി സംവിധാനം ചെയ്ത 'തന്മാത്ര' എന്ന ചിത്രത്തിലൂടെയാണ് മലയാളി പ്രേക്ഷകർക്കിടയിൽ മീര സുപരിചിതയാവുന്നത്.