പേപ്പര് സ്ട്രോകള് അപകടകാരികള്; 'എക്കോ ഫ്രെണ്ട്ലി'യല്ലെന്ന് പഠനം

പേപ്പര് സ്ട്രോകള് വിഷലിപ്തവും അപകടകരവുമാണെന്ന് പഠനം പറയുന്നു

dot image

ജ്യൂസും സ്മൂത്തീസുമെല്ലാം കഴിക്കാന് പണ്ട് ഉപയോഗിച്ചിരുന്നത് പ്ലാസ്റ്റിക് സ്ട്രോയാണെങ്കില് ഇന്നത് എക്കോ ഫ്രെണ്ട്ലി പേപ്പര്, ബാംബൂ, സ്ട്രോകളിലേക്ക് മാറിയിട്ടുണ്ട്. എന്നാല് നാം ഉപയോഗിക്കുന്ന ഈ എക്കോ ഫ്രെണ്ട്ലി സ്ട്രോകള് യഥാര്ത്ഥത്തില് എക്കോ ഫ്രെണ്ട്ലിയാണോ? ഫുഡ് അഡിറ്റീവ്സ് ആന്റ് കണ്ടാമിനന്സ് (Food Additives and Contaminants) എന്ന ജേണലില് പ്രസിദ്ധീകരിച്ച ലേഖനത്തില് പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.

പേപ്പര് സ്ട്രോകള് വിഷലിപ്തവും അപകടകരവുമാണെന്ന് പഠനം പറയുന്നു. ഇവ വിഘടിക്കാത്ത രാസപദാര്ങ്ങള് (Forever Chemicals) അടങ്ങിയതാണെന്ന് പഠനം വ്യക്തമാക്കുന്നു. 39 ബ്രാന്റുകളിലാണ് പഠനം നടത്തിയിരിക്കുന്നത്. ഇതില് 27 എണ്ണത്തിലും വിഷലിപ്തമായ രാസപദാര്ത്ഥങ്ങള് കണ്ടെത്തി. പേപ്പര് സ്ട്രോകളില് പിഎഫ്എഎസ് (PFAS - polyfluoroalkyl substances ) കണ്ടെത്തിയിട്ടുണ്ട്. ഫോര് എവര് കെമിക്കലില് ഉള്പ്പെടുന്നവയാണ് പിഎഫ്എഎസ്.

പേപ്പറും വെള്ളവും തമ്മില് പ്രവര്ത്തിക്കാതിരിക്കാന് സ്ട്രോകളില് ഈ രാസപദാര്ത്ഥങ്ങള് ഉപയോഗിക്കുന്നുണ്ട്. പേപ്പര്, ബാംബൂ, പ്ലാസ്റ്റിക്, സ്റ്റെയിന്ലസ് സ്റ്റീല് എന്നിവയുടെ 39 ബ്രാന്റുകളിലാണ് പഠനം നടത്തിയത്. ഇതില് സ്റ്റീല് സ്ട്രോകളില് മാത്രമാണ് പിഎഫ്എഎസ് കണ്ടെത്താതിരുന്നത്. എല്ലാ തരം സ്ട്രോകളിലും പിഎഫ്എഎസ് കണ്ടെത്തിയെങ്കിലും സസ്യങ്ങളില് നിന്നുള്ള വസ്തുക്കള് ഉപയോഗിച്ച് നിര്മ്മിച്ച സ്ട്രോകളിലാണ് പ്രാഥമികമായി ഇത് കണ്ടെത്തിയത്.

പിഎഫ്എഎസ് അടങ്ങിയ ധാരാളം വസ്തുക്കള് നിത്യ ജീവിതത്തില് നാം ഉപയോഗിക്കുന്നുണ്ട്. ടെക്സ്റ്റൈല് ഉത്പന്നങ്ങള്, ലെതര്, പേപ്പര്, പെയിന്റ്സ്, അഗ്നിരക്ഷയ്ക്കുപയോഗിക്കുന്ന ഫോം, വയര് ഇന്സുലേഷന്സ്, എന്നിവയില് പിഎഫ്എഎസ് ഉപയോഗിക്കുന്നുണ്ട്. വെള്ളത്തില് ലയിക്കാത്ത തുണിത്തരങ്ങള്, ഗ്രീസില് ലയിക്കാത്ത പേപ്പറുകള്, നോണ് സ്റ്റിക് കുക്ക് വെയര്, ഷാംപൂ, നെയില് പോളിഷ്, കണ്ണില് ഉപയോഗിക്കുന്ന മേക്കപ്പ് പ്രൊഡക്ട്സ് എന്നിവയിലും പിഎഫ്എഎസ് അടങ്ങിയിട്ടുണ്ട്.

പിഎഫ്എഎസ് ശരീരത്തിലെത്തുന്നത് വന്ധ്യതയ്ക്കും ഗര്ഭിണികളില് ഉയര്ന്ന രക്ത സമ്മര്ദ്ധത്തിനും പ്രോസ്റ്റേറ്റ്, വൃക്ക, ടെസ്റ്റികുലാര് ക്യാസര് എന്നിവയ്ക്കും കാരണമാകുന്നുവെന്ന് അമേരിക്കയിലെ എന്വിറോണ്മെന്റ് പ്രൊട്ടക്ഷന് ഏജന്സിയുടെ വെബ്സൈറ്റ് വ്യക്തമാക്കുന്നു. പ്രതിരോധശേഷിയെ കുറയ്ക്കുമെന്നും പഠനങ്ങള് വ്യക്തമാക്കുന്നു.

dot image
To advertise here,contact us
dot image