
'മികച്ച റേറ്റഡ് ഇന്ത്യന് ഫുഡ്' പട്ടികയില് മടങ്ങിയെത്തി ഹൈദരാബാദ് ബിരിയാണി. കഴിഞ്ഞ വര്ഷം പട്ടികയില് നിന്ന് പുറത്തായ ഹൈദരാബാദി ബിരിയാണി ഇത്തവണ പട്ടികയില് ഇടംപിടിച്ചിരിക്കുകയാണ്. ലോകമെമ്പാടുമുള്ള പാചകരീതികള്ക്കും വിഭവങ്ങള്ക്കും റേറ്റിംഗ് നല്കുന്നതിന് പേരുകേട്ട ടേസ്റ്റ് അറ്റ്ലസാണ് അടുത്തിടെ മികച്ച റേറ്റഡ് ഇന്ത്യന് വിഭവങ്ങളുടെ പട്ടിക പുറത്തുവിട്ടത്.
പട്ടികയില് ആറാം സ്ഥാനത്താണ് ഹൈദരാബാദ് ബിരിയാണി. മാംഗോ ലസിയാണ് പട്ടികയില് ഒന്നാമത്. വെജിറ്റേറിയന്, നോണ്വെജിറ്റേറിയന് വിഭവങ്ങള്, പാനീയങ്ങള് എന്നിവ ഉള്ക്കൊള്ളുന്ന പട്ടികയില് ചായ് മസാല മികച്ച രണ്ടാം സ്ഥാനത്താണ്. ബട്ടര് ഗാര്ലിക് നാന് ആണ് മൂന്നാം സ്ഥാനത്ത്. അമൃത്സരി കുൽച്ച നാല്, ബട്ടർ ചിക്കൻ അഞ്ച്, ഷാഹി പനീർ ഏഴ് ചോലെ ഭതുരെ എട്ട് തന്തൂരി ചിക്കൻ ഒമ്പത് കോർമ പട്ടികയിലെ പത്താം സ്ഥാനവും നേടി.
അതേസമയം പട്ടികയില് മോശം റേറ്റിങ്ങ് നല്കിയ വിഭവങ്ങളില് അച്ചപ്പം, ഉപ്മ, മല്പുവ, മിര്ച്ചി കാസലാന് തുടങ്ങിയ വിഭവങ്ങള് ഉള്പ്പെടുന്നു. പട്ടിക പുറത്തുവന്നതിന് പിന്നാലെ മോസ്റ്റ് റേറ്റഡ് ഇന്ത്യൻ ഫുഡ്സ് ലിസ്റ്റിനെ പലരും ചോദ്യം ചെയ്തു. സമൂഹ മാധ്യമത്തില് നിരവധി പേരാണ് പ്രതികരണവുമായി എത്തിയിരിക്കുന്നത്. നിരവധി ഫുഡ് ബ്ലോഗർമാർ മോശം റേറ്റിംഗ് ഉള്ള വിഭവങ്ങളില് പ്രതികരിച്ചു. @ahsaassy എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ജനപ്രിയനായ നടൻ അഹ്സാസ് ചന്ന, ടേസ്റ്റ് അറ്റ്ലസിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ “ആരാണ് ഇത് റേറ്റുചെയ്യുന്നത്?” എന്ന് ചോദിച്ചു. നിരവധി ഫുഡ് ബ്ലോഗർമാർ മോശം റേറ്റിംഗ് ഉള്ള വിഭവങ്ങൾക്കെതിരെ കമൻ്റ് ചെയ്തു.
പ്രശസ്ത ദക്ഷിണേന്ത്യൻ ഫുഡ് ബ്ലോഗർ സാബു (@foodhunter_sabu) 'ജസ്റ്റിസ് ഫോർ അച്ചപ്പം' എന്ന് കമന്റ് ചെയ്തു. 'തേങ്ങൈ സാദം, അച്ചപ്പം, മാൽപുവ മോശം പട്ടികയിലോ? ആരാണ് നിങ്ങളെയെല്ലാം വേദനിപ്പിച്ചത്? 'നിർഭാഗ്യവശാൽ ഈ ലിസ്റ്റ് അശ്രദ്ധകൊണ്ട് തയ്യാറാക്കിയതാണ്'. എന്നിങ്ങനെ നിരവധി വ്യത്യസ്ത അഭിപ്രായങ്ങള് ഉയര്ന്നുവന്നു.