വിഭവങ്ങളുടെ പറുദീസ; മാമ്പഴ ബുഫെ അവതരിപ്പിച്ച് സിയോളിലെ റെസ്റ്റോറൻ്റ് ; വൈറലായി വീഡിയോ

മാമ്പഴ വിഭവങ്ങളുടെ ഒരു ശേഖരം തന്നെ ഈ ബുഫെയിൽ കാണാൻ കഴിയും

dot image

"പഴങ്ങളുടെ രാജാവ്" എന്നറിയപ്പെടുന്ന മാമ്പഴം ആഗോളതലത്തിൽ തന്നെ ഏറ്റവും പ്രചാരമുള്ളതും പ്രിയപ്പെട്ടതുമായ പഴങ്ങളിൽ ഒന്നാണ്. മാമ്പഴത്തിന്റെ തനതായ രുചിയും സ്വാദുമാണ് ആളുകളെ കൂടുതൽ ആകർഷിക്കുന്നത്. കൂടാതെ നിരവധി വിഭവങ്ങൾ മാമ്പഴം ഉപയോഗിച്ച് ഉണ്ടാക്കാൻ കഴിയുന്നത് മാമ്പഴത്തെ കൂടുതൽ പ്രിയമുള്ളതാക്കി മാറ്റുന്നു.

ഇപ്പോഴിതാ മാമ്പഴത്തോടുള്ള ആരാധനയെ പുതിയ ഉയരങ്ങളിലെത്തിച്ചിരിക്കുകയാണ് ദക്ഷിണ കൊറിയയിലെ ഒരു റെസ്റ്റോറൻ്റ്. സിയോളിലെ ലോട്ടെ ഹോട്ടൽ അതിഗംഭീരമായ ഒരു മാംഗോ ബുഫെ അവതരിപ്പിച്ചിരിപ്പിക്കുകയാണ്. ഇപ്പോൾ ഒരാൾക്ക് 1,35,000 വോണിന് (₹8,257) ഈ മംഗോ ബുഫെ ആസ്വദിക്കാൻ സാധിക്കും. ശീതകാല സമയത്ത് അവതരിപ്പിച്ച സ്ട്രോബറി ബുഫയുടെ തുടർച്ചയായാണ് മംഗോ ബുഫെ അവതരിപ്പിക്കുന്നത്.

സ്വാഗത പാനീയത്തിനൊപ്പം മാമ്പഴ വിഭവങ്ങളുടെ ഒരു ശേഖരം തന്നെ ഈ ബുഫയിൽ നമുക്ക് കാണാൻ കഴിയും. മാംഗോ ക്രീം കേക്ക്, മാംഗോ പുഡ്ഡിംഗ്, മാംഗോ മില്ലെ-ഫ്യൂയിൽ തുടങ്ങിയ മാമ്പഴത്തിന്റെ സ്വാദിഷ്ടമായ പലഹാരങ്ങളുടെ ഒരു നിര ഇവിടെ കാണാൻ സാധിക്കും.

റെസ്റ്റോറൻ്റ് പോസ്റ്റ് ചെയ്ത ഒരു ഇൻസ്റ്റാഗ്രാം വീഡിയോ ഇപ്പോൾ വൈറലാണ്. ഇത്തരത്തിൽ മനോഹരമായ അന്തരീക്ഷത്തിൽ ഭക്ഷണം ആസ്വദിക്കാൻ കഴിയുന്നത് വാക്കുകളാൽ പറഞ്ഞറിയിക്കാൻ കഴിയാത്തതാണെന്നും മാമ്പഴങ്ങളുടെ പറുദീസയാണ് ഇതെന്നും വീഡിയോയ്ക്ക് താഴെ കമന്റുകൾ വരുന്നുണ്ട് .

dot image
To advertise here,contact us
dot image