ഈസിയായി തയ്യാറാക്കാം ടേസ്റ്റി വാനില കസ്റ്റാര്ഡ് പുഡ്ഡിംഗ്

കുറഞ്ഞ ചേരുവകള് കൊണ്ട് എളുപ്പത്തിലുണ്ടാക്കിയെടുക്കാവുന്ന ഒരു പുഡ്ഡിങ്ങാണിത്

ഈസിയായി തയ്യാറാക്കാം ടേസ്റ്റി വാനില കസ്റ്റാര്ഡ് പുഡ്ഡിംഗ്
dot image

ചേരുവകള്

പാല്-അര ലിറ്റര്

വാനില കസ്റ്റാര്ഡ് പൗഡര്-2 ടീസ്പൂണ്

പഞ്ചസാര-7 ടീസ്പൂണ്

ജെലാറ്റിന്-1 ടീസ്പൂണ്

തണുത്ത വെള്ളം-1/4 കപ്പ്

ഫ്രഷ് ക്രീം-1 കപ്പ്

വാനില എസ്സെന്സ്-1 ടീസ്പൂണ്

തയ്യാറാക്കുന്ന രീതി

കാല് കപ്പ് തണുത്ത വെള്ളത്തില് ജെലാറ്റിന് എടുത്ത് ആദ്യം കുതിര്ത്ത് മാറ്റി വയ്ക്കുക. ശേഷം ഒരു പാത്രത്തില് കസ്റ്റാര്ഡ് പൗഡറിട്ട് അര കപ്പ് പാലും ചേര്ത്ത ശേഷം കട്ടയില്ലാതെ ഇളക്കി മാറ്റി വയ്ക്കുക. ശേഷം ബാക്കിയുള്ള പാലും പഞ്ചസാരയും ചേര്ത്ത് ഇടത്തരം തീയില് തിളപ്പിക്കാന് വെയ്ക്കുക. തിളയ്ക്കാറാകുമ്പോള് ഇതിലേക്ക് കസ്റ്റാര്ഡ് മിശ്രിതം ചേര്ത്ത് നന്നായി ഇളക്കുക, തുടര്ച്ചയായി ഇളക്കിക്കൊണ്ടിരിക്കുക. ഈ മിശ്രിതം കട്ടിയാകാന് തുടങ്ങുമ്പോള് തീ കുറച്ച ശേഷം, കുതിര്ത്തു വെച്ചിരിക്കുന്ന ജെലാറ്റിന് ചേര്ത്ത് ജെലാറ്റിന് പൂര്ണ്ണമായും അലിഞ്ഞുപോകുന്നതുവരെ നന്നായി ഇളക്കിക്കൊടുക്കുക. അടുപ്പില് നിന്നും ഇറക്കി റൂം ടെടെമ്പറേച്ചറില് തണുപ്പിക്കാന് മാറ്റി വയ്ക്കുക.

ഒരു ചെറിയ പാത്രത്തില് ഫ്രഷ് ക്രീം ചേര്ത്ത് കട്ടയില്ലാതെ നന്നായി അടിക്കുക.ശേഷം തണുത്ത കസ്റ്റാര്ഡിലേക്ക് ഈ ക്രീമും വാനില എസ്സെന്സും ചേര്ത്ത് നന്നായി ഇളക്കുക. ഒരു പുഡ്ഡിംഗ് ട്രേയിലേക്ക് മാറ്റി ഫ്രിഡ്ജില് വെച്ച് സെറ്റ് ചെയ്യുക. ടുട്ടി ഫ്രൂട്ടി കൊണ്ട് അലങ്കരിച്ച് കഷണങ്ങളായി മുറിച്ച് വിളമ്പാവുന്നതാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us