ദുബായിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ആലപ്പുഴ സ്വദേശി നിര്യാതനായി

ജോലിക്കിടയിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചതെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം

ദുബായിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ആലപ്പുഴ സ്വദേശി നിര്യാതനായി
dot image

ദുബായ്: ബഹുനിലകെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മലയാളി യുവാവ് ദുബായിൽ നിര്യാതനായി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് സ്വദേശി ആരിഫ് അലി (29) ആണ് മരിച്ചത്.

എസി ടെക്നീഷ്യനായി ജോലിചെയ്തുവരികയായിരുന്നു ആരിഫ്. ജോലിക്കിടയിൽ കെട്ടിടത്തിൽ നിന്ന് വീണാണ് മരണമെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. വിവരം അറിഞ്ഞതിന് പിന്നാലെ ബന്ധുക്കൾ ദുബായിലേക്ക് തിരിച്ചു.

അഞ്ച് മാസം മുൻപാണ് ആരിഫ് നാട്ടിലെത്തി മടങ്ങിയത്. തിരികെ എത്തിയ ശേഷം പുതിയ കമ്പനിയിൽ ജോലിയില് പ്രവേശിക്കുകയായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us