ശുചിത്വക്കുറവ്; അബുദബിയിൽ ഒരു റെസ്റ്റോറൻ്റ് അടച്ചുപൂട്ടി

മഫ്റഖ് ഇൻഡസ്ട്രിയൽ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന ഖുഷാബ് ദർബാർ റെസ്റ്റോറൻ്റിലാണ് ശുചിത്വ കുറവ് കണ്ടെത്തിയത്

dot image

അബുദബി: ശുചിത്വക്കുറവിൻ്റെ പേരിൽ അബുദബിയിൽ ഒരു ഭക്ഷണശാല അടച്ചുപൂട്ടിച്ച് അബുദബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി. മഫ്റഖ് ഇൻഡസ്ട്രിയൽ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന ഖുഷാബ് ദർബാർ റെസ്റ്റോറൻ്റാണ് ശുചിത്വ കുറവിൻ്റെ പേരിൽ അടച്ചുപൂട്ടിയത്.

ഭക്ഷണശാലയുടെ പ്രത്യേകിച്ച് അടുക്കളയിലും സംഭരണ സ്ഥലങ്ങളിലുമാണ് ശുചിത്വ ഇല്ലായ്മ കണ്ടെത്തിയത്. ഖുഷാബ് ദർബാർ റെസ്റ്റോറൻ്റ് ഒന്നിലധികം തവണ ഭക്ഷ്യ സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തി അതോറിറ്റി കണ്ടെത്തി.

ഭക്ഷണം കൈകാര്യം ചെയ്യുന്നതിലും സംഭരണ സ്ഥലങ്ങളിലും മോശം നിലവാരത്തിലുള്ള ശുചിത്വം കാരണം ഈ സ്ഥാപനത്തിനെതിരെ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അബുദബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ പ്രസ്താവനയിൽ പറയുന്നു.

ഭക്ഷണശാലയിലെ റഫ്രിജറേറ്ററുകളും ഉപകരണങ്ങളും വ്യത്തിയായി സൂക്ഷിക്കുന്നതിൽ പരാജയപ്പെട്ടു. തയ്യാറാക്കുന്ന സ്ഥലത്തെ മേൽത്തട്ട്, തറ എന്നിവ പോലും നല്ല നിലയിലല്ല. ശുചിത്വ പ്രശ്നങ്ങൾ പരിഹരിക്കുന്നതുവരെ അടച്ചുപൂട്ടൽ ഉത്തരവ് നിലനിൽക്കുമെന്ന് അതോറിറ്റി അറിയിച്ചു.

ഭക്ഷ്യസുരക്ഷാ ലംഘനത്തിൻ്റെ പേരിൽ ഒരാഴ്ച മുമ്പ് ഒരു റസ്റ്റോറൻ്റ് അടച്ചിട്ടിരുന്നു. ആ ഭക്ഷണശാലയുടെ അടുക്കളയിൽ നിന്ന് ചെറിയ പ്രാണികളെ കണ്ടെത്തുകയായിരുന്നു. ഏതെങ്കിലും റെസ്റ്റോറൻ്റുകളിൽ ഇത്തരത്തിൽ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അതോറിറ്റിയുടെ ടോൾ ഫ്രീ നമ്പറിൽ 80055 ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു.

dot image
To advertise here,contact us
dot image