വിമാനത്തിൽ വച്ച് ദേഹാസ്വാസ്ഥ്യം; മസ്കറ്റിൽ നിന്ന് നാട്ടിലേക്ക് വരികയായിരുന്ന മലയാളിക്ക് ദാരുണാന്ത്യം

വിമാനം ലാന്ഡ് ചെയ്തതിന് ശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കല് സംഘമാണ് മരണം സ്ഥിരീകരിച്ചത്.

വിമാനത്തിൽ വച്ച് ദേഹാസ്വാസ്ഥ്യം; മസ്കറ്റിൽ നിന്ന് നാട്ടിലേക്ക് വരികയായിരുന്ന മലയാളിക്ക് ദാരുണാന്ത്യം
dot image

മസ്കറ്റ്: മസ്കറ്റില് നിന്ന് നാട്ടിലേക്ക് വരികയായിരുന്ന വടകര സ്വദേശി വിമാനയാത്രയ്ക്കിടെ മരിച്ചു. വടകര ചന്ദ്രിക ആശീര്വാദ് വീട്ടില് സച്ചിന് (42) ആണ് മരിച്ചത്. വിമാനം ലാന്ഡ് ചെയ്യുന്നതിന് ഒരുമണിക്കൂര് മുമ്പ് ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

മസ്കറ്റില്നിന്ന് വെള്ളിയാഴ്ച പുലര്ച്ചെ 2.30ന് കോഴിക്കോട്ടേക്കുള്ള എയര് ഇന്ത്യഎക്സ്പ്രസ് വിമാനത്തിലായിരുന്നു യാത്ര. വിമാനം ലാന്ഡ് ചെയ്തതിന് ശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കല് സംഘമാണ് മരണം സ്ഥിരീകരിച്ചത്. സച്ചിന് രണ്ട് വര്ഷമായി ഒമാനിലെ സുഹാറില് ജോലി ചെയ്യുകയായിരുന്നു സച്ചിൻ. അല്മറായിയുടെ സുഹാര് ബ്രഞ്ചില് സെയില്സ് സൂപ്പര്വൈസറായിരുന്നു. ഭാര്യ: ഷെര്ലി. മകന്: ആരോണ്.

dot image
To advertise here,contact us
dot image