വിപുലമായ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ച് ബഹ്റൈൻ; ദേവാലയങ്ങളില് പ്രത്യേക പ്രാര്ത്ഥന നടന്നു

യാക്കോബായ സഭയുടെ മുംബൈ ഭദ്രാസനാധ്യക്ഷന് തോമസ് മോര് അലക്സാണ്ടറിയോസ് മെത്രാപ്പൊലീത്താ ക്രിസ്തുമസ് സന്ദേശം നല്കി.

വിപുലമായ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ച് ബഹ്റൈൻ; ദേവാലയങ്ങളില് പ്രത്യേക പ്രാര്ത്ഥന നടന്നു
dot image

മനാമ: വിപുലമായ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ച് ബഹ്റൈൻ. സെന്റ് പോള്സ് മാര്ത്തോമ്മ ചര്ച്ച് ഉള്പ്പെടെ രാജ്യത്തെ വിവിധ ക്രിസ്തീയ ദേവാലയങ്ങളില് പ്രത്യേക പ്രാര്ത്ഥന നടന്നു. യാക്കോബായ സഭയുടെ മുംബൈ ഭദ്രാസനാധ്യക്ഷന് തോമസ് മോര് അലക്സാണ്ടറിയോസ് മെത്രാപ്പൊലീത്താ ക്രിസ്തുമസ് സന്ദേശം നല്കി. വിവിധ ഇടവകകളിലെ ഗായകസംഘങ്ങളുടെ നേതൃത്വത്തില് കരോള് ഗാനങ്ങള് ആലപിച്ചു.

ഒമാനിലും യുഎഇയിലും ക്രിസ്തുമസ് ആഘോഷിച്ചു. ഒമാനിൽ തിരുപ്പിറവിയുടെ സന്ദേശവുമായി നൂറ്റി അന്പതോളം ഗായകര് അണിനിരന്ന ക്രിസ്തുമസ് കരോള് സന്ധ്യ ശ്രദ്ദേയമായിരുന്നു. മസ്ക്കറ്റ് മാര് ഗ്രീഗോറിയോസ് ഓര്ത്തഡോക്സ് മഹാ ഇടവക ദേവാലയത്തിലായിരുന്നു വ്യത്യസ്തമാര്ന്ന കരോള് നടന്നത്. യുവജന പ്രസ്ഥാന അംഗങ്ങള് അവതരിപ്പിച്ച ബൈബിള് നാടകം, സണ്ടേസ്കൂള് കുട്ടികള് അവതരിപ്പിച്ച ലഘു നാടകം, കാന്ഡില് ഡാന്സ്, ബൈബിള് പാരായണം എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു. ഇടവക വികാരി ഫാ. വര്ഗീസ് റ്റിജു ഐപ്പ്, മലബാര് ഭദ്രാസന വൈദീകന് ലിജോ കെ.ജോസ് തുടങ്ങിയവര് ക്രിസ്തുമസ് സന്ദേശം നല്കുകയും ചെയ്തു.

ക്രിസ്തുമസ് ആഘോഷിച്ച് യുഎഇ

യുഎഇയിലും ക്രൈസ്തവ വിശ്വാസികൾ ക്രിസ്തുമസ് ആഘോഷിച്ചു. പുല്ക്കൂടും ക്രിസ്തുമസ്ട്രീയുമൊരുക്കി ദൈവപുത്രനെ വരവേറ്റതിലുളള സന്തോഷത്തിലാണ് വിശ്വാസി സമൂഹം. ക്രിസ്തുമസിനോടനുബന്ധിച്ച് ദേവാലയങ്ങളില് പ്രത്യേക കുര്ബാനയും നടന്നു. അബുദബി സെന്റ് ജോര്ജ് ഓര്ത്തഡോക്സ് കത്തീഡ്രലിലെ ശ്രുശൂഷകള്ക്കു വികാരി യെല്ദൊ എം പോള്, സഹ വികാരി മാത്യു ജോണ് എന്നിവര് നേതൃത്വം നല്കി. ആയിരകണക്കിന് വിശ്വാസികളാണ് പ്രാര്ത്ഥനാ ശ്രുശൂഷകളില് പങ്കെടുത്തത്. വലിയ ക്രിസ്തുമസ്സ് സ്റ്റാറും പുല്ക്കൂടും ക്രിസ്തുമസ്സ് ട്രീയും ദേവാലയങ്ങളിലും ഒരുക്കിയിരുന്നു.

ദുബായ് സെന്റ് തോമസ് ഓര്ത്തഡോക്സ് കത്തീഡ്രലില് ക്രിസ്തുമസ് ആഘോഷം; നിരവധി പേര് പങ്കെടുത്തു

ദുബായിലെ സെന്റ് തോമസ് ഓര്ത്തഡോക്സ് കത്തീഡ്രലില് നടന്ന ക്രിസ്തുമസ് ആഘോഷത്തില് മലായാളികള് ഉള്പ്പെടെ നിരവധി വിശ്വാസികളാണ് പങ്കെടുത്തത്. യുകെ, യൂറോപ്, ആഫ്രിക്ക ഭദ്രാസനാധിപന് ഡോ. എബ്രഹാം മാര് സ്റ്റെഫാനോസ് മെത്രാപ്പൊലീതയുടെ മുഖ്യ കര്മ്മികത്വത്തില് നടന്ന തീ ജ്വാല ശുശ്രൂഷയില് നിരവധി പേർ പങ്കെടുത്തു. വികാരി ഫാ. ബിനീഷ് ബാബു, സഹ വികാരി ഫാ. ജാക്സണ് എം ജോണ് എന്നിവര് സഹ കര്മികത്വം വഹിച്ചു. തുടര്ന്ന് വിവിധ ആത്മീയ സംഘടനകളുടെ നേതൃത്വത്തില് കരോള് ഗാനാലാപനവും ഉണ്ടായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us