
വയനാട് : കാട്ടാന ചരിഞ്ഞ നിലയിൽ. വയനാട് നീർവാരം അമ്മാനിയിലാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വനാതിർത്തിയിലെ വൈദ്യുത വേലിയിൽ നിന്ന് വൈദ്യുതാഘാതം ഏറ്റതാണെന്ന് സംശയമുണ്ട്. 12 വയസുള്ള കാട്ടാനയാണ് ചരിഞ്ഞത്. ആന തെങ്ങ് മറിച്ചിട്ടപ്പോൾ വൈദ്യുതി ലൈനിൽ തട്ടി ഷോക്കെറ്റ് ചരിഞ്ഞുവെന്നാണ് പ്രാഥമിക നിഗമനം.
കൊല്ലത്തും കാട്ടാനയെ ചരിഞ്ഞ നിലയില് കണ്ടെത്തിയിരുന്നു. പത്തനാപുരം പിറവന്തൂർ കടശ്ശേരിയിലാണ് കാട്ടാന ചരിഞ്ഞത്. വെള്ളം കിട്ടാതെയാണ് കാട്ടാന ചരിഞ്ഞെന്നാണ് സംശയം. പുന്നല ഫോറസ്റ്റ് സ്റ്റേഷൻ അധികാരപരിധിയിൽ ചിതൽവെട്ടി റിസർവിൽ പിറവന്തുർ കടശ്ശേരി ഒന്നാം വാർഡിൽ കെഫ്ഡിസിയുടെ യൂക്കാലി കോപ്പിസ് പ്ലാൻ്റേഷനിലാണ് ജഡം കണ്ടെത്തിയത്. 25 വയസ് തോന്നിക്കുന്ന കൊമ്പനാനയാണ് ചരിഞ്ഞത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. കാട്ടാനയുടെ പോസ്റ്റ്മോർട്ടം നടത്തി ജഡം മറവ് ചെയ്തു.
സമസ്ത-ലീഗ് തർക്കം പോളിങിനെ ബാധിച്ചുവെന്ന് സിപിഐഎം; വിട്ടുകൊടുക്കാതെ ലീഗും