
May 18, 2025
02:07 AM
കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ ഭക്ഷ്യ വിഷ ബാധയേറ്റ് നിരവധി പേർ ആശുപത്രിയിൽ. കൽപ്പറ്റയിലെ ഒരു ബേക്കറിയിൽ നിന്നും ജ്യൂസ് കഴിച്ചവർക്കാണ് അസുഖം ബാധിച്ചത്. അവശതകളും അസ്വസ്ഥതകളുമായി ആശുപത്രിയിലെത്തിയ ഇവർക്ക് പിന്നീട് മഞ്ഞപിത്തം സ്ഥിരീകരിച്ചു. ഇതിൽ അഞ്ചുപേരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഞ്ഞപിത്തം കരളിനെ ബാധിച്ച് ഗുരുതരാവസ്ഥയിലായ ഒരാളെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. നഗരസഭാ ആരോഗ്യ വിഭാഗം ബേക്കറി ഷോപ്പിൽ പരിശോധന നടത്തി.