
കൽപ്പറ്റ: വയനാട്ടിൽ കളിക്കുന്നതിനിടയിൽ ബോൾ തൊണ്ടയിൽ കുടുങ്ങി രണ്ടര വയസ്സുകാരൻ മരിച്ചു. ചെന്നലോട് സ്വദേശി മുഹമ്മദ് ബഷീറിന്റെ മകൻ മുഹമ്മദ് അബൂബക്കറാണ് മരിച്ചത്. അപകടം ഉണ്ടായ ഉടൻതന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വയനാട് കൽപ്പറ്റ ചെന്നലോട് ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. കുട്ടിയുടെ മൃതദേഹം മേപ്പാടി വിംസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.