തലപ്പുഴ ടൗണിലെ സൂപ്പര് മാര്ക്കറ്റ് കത്തിനശിച്ച സംഭവം; കടയുടമ അറസ്റ്റിൽ

തലപ്പുഴ പൊലീസാണ് റൗഫിനെ അറസ്റ്റ് ചെയ്തത്

dot image

വയനാട്: തലപ്പുഴ ടൗണിലെ ഗ്രാൻഡ് സൂപ്പര് മാര്ക്കറ്റ് കത്തിനശിച്ച സംഭവത്തില് കടയുടമ അറസ്റ്റിൽ. വാളാട് കൊത്തറ കൊപ്പര വീട്ടില് മുഹമ്മദ് റൗഫ് (29) ആണ് അറസ്റ്റിലായത്. തലപ്പുഴ പൊലീസാണ് റൗഫിനെ അറസ്റ്റ് ചെയ്തത്. കോടതിയില് ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇന്ഷുറന്സ് തുക ലഭിക്കുന്നതിനായാണ് സൂപ്പര് മാര്ക്കറ്റ് കത്തിച്ചതെന്ന് ഉടമ പൊലീസിനു മൊഴി നല്കി.

ഇക്കഴിഞ്ഞ ഫെബ്രുവരി 26-നാണ് തലപ്പുഴയിലെ സൂപ്പര് മാര്ക്കറ്റിന് തീപിടിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. വൻ ദുരന്തമാണ് അന്ന് ഒഴിവായത്. സംഭവത്തിൽ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സൂപ്പർ മാർക്കറ്റ് ഉടമ തന്നെയാണ് സംഭവത്തിന് പിന്നിലെന്ന് തെളിഞ്ഞത്. തലപ്പുഴ പൊലീസ് സ്റ്റേഷന് എസ്എച്ച്ഒ അരുണ് ഷാ, എസ്ഐ വിമല് ചന്ദ്രന്, സിവില് പൊലീസ് ഓഫിസര് കെ.എസ്. ഷിജുമോന് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

dot image
To advertise here,contact us
dot image